കണ്ണൂര്‍ : അപ്രായോഗികമായ മദ്യവര്‍ജ്ജന നയം പ്രഖ്യാപിച്ച് ജനങ്ങളെ വിഢികളാക്കാനുള്ള ഇടതുസര്‍ക്കാരിന്റെ നീക്കം വിലപോവില്ലെന്നും ഇതിനെതിരെ സാംസ്കാരിക കേരളം ശക്തമായി പ്രതികരിക്കുമെന്നും കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡണ്ട് ഫാ.തോമസ് തൈത്തോട്ടം മുന്നറിയിപ്പ് നല്കി.
മദ്യനയം തിരുത്തിയില്ലെങ്കില്‍ ശക്തമായ ജനപ്രക്ഷോഭത്തെ നേരിടേണ്ടിവരും, ജനങ്ങളുടെ വോട്ടുനേടി ബഹുഭൂരിപക്ഷത്തോടെ അധികാരത്തില്‍വന്ന സര്‍ക്കാറിന് ജനങ്ങളോട് ഉത്തരവാദിത്വം നിറവേറ്റാന്‍ ബാധ്യതയുണ്ട്. മദ്യനയം നടപ്പാവുന്ന ജൂലൈ 1ന് കേരളമെങ്ങും കരിദിനമായി ആചരിക്കുമെന്നും മദ്യനയത്തിനെതിരെ നിലപാടുള്ളസംഘടനകളെ ഏകോപിപ്പിച്ച് സംവാദം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മദ്യനയം പിന്‍വലിക്കണമെന്നും മദ്യനിരോധന ജനാധികാരം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് കേരള മദ്യനിരോധന സമിതി കണ്ണൂര്‍ ജില്ലാ കമ്മറ്റി വിവിധ സാമൂഹ്യ സംഘടനകളുടെ സഹായത്തോടെ എക്സൈസ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് ടിപിആര്‍ നാഥ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ദിനുമൊട്ടമ്മല്‍, സുരേഷ്ബാബു എളയാവൂര്, അന്‍സാരി തില്ലങ്കേരി, ഭാഗ്യശീലന്‍ ചാലാട്, സി.മുഹമ്മദ് ഇംത്യാസ്, ജോര്‍ജ്ജ് വടകര തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: