Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കേസില്‍ കൃത്രിമം: വിജിലന്‍സ് എസ്പിക്കെതിരെ നടപടി വേണമെന്ന് ഉത്തരവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2017, 08:33 pm IST
inPathanamthitta

പത്തനംതിട്ട: വനിതാ പോലീസിന് എതിരെയുള്ള കേസിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ തെറ്റായ വസ്തുത രേഖപ്പെടുത്തി കോടതിയെ കബളിപ്പിച്ചെന്ന ആരോപണത്തില്‍ മുന്‍ തിരുവല്ല ഡിവൈഎസ്പിയും നിലവില്‍ തിരുവനന്തപുരം വിജിലന്‍സ് & ആന്റികറപ്ഷന്‍ ബ്യൂറോ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് 2-ലെ എസ്പിയുമായ കെ. ജയകുമാറിനെതിരെ നടപടി സ്വീകരിക്കണമെന്ന് മുഖ്യ വിവരാവകാശ കമ്മീഷണര്‍ വില്‍സണ്‍ എം. പോള്‍ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സതീശ് ബിനോയ്‌ക്ക് നിര്‍ദ്ദേശം നല്‍കി.

നിലവില്‍ റാന്നി പോലീസ് സ്റ്റേഷനില്‍ ജോലി നോക്കി വരുന്ന വനിതാ പോലീസുകാരി റോഷന്‍ മാത്യുവിനെതിരെ റാന്നി മന്ദിരം ചരിവുകാലായില്‍ പൊട്ടങ്കല്‍ വീട്ടില്‍ ഷീജ എച്ച്. നല്‍കിയ പരാതിയില്‍ റാന്നി പോലീസ് കേസെടുത്തിരുന്നു.

എന്നാല്‍ റാന്നി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജെ. ഉമേഷ് കുമാര്‍ പോലീസുകാരിക്ക് അനുകൂലമാക്കി കേസ് എഴുതി തള്ളിയെന്നാണ് ആക്ഷേപം. ഇതിനെതിരെ ഷീജ സംസ്ഥാന പോലീസ് കംപ്ലെയ്ന്റ് അതോറിറ്റിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ സിഐയുടെ റഫര്‍ നടപടി റദ്ദ് ചെയ്തു.

സിഐയ്‌ക്ക് എതിരെ വകുപ്പുതല നടപടിക്ക് ഉത്തരവിട്ടു. കേസ് തുടരന്വേഷണം നടത്തുന്നതിന് മുന്‍ തിരുവല്ല ഡിവൈഎസ്പി കെ. ജയകുമാറിനെ ചുമതലപ്പെടുത്തുകയും ചെയ്തു.

എന്നാല്‍ ഡിവൈഎസ്പി കെ.ജയകുമാര്‍ വീണ്ടും ഈ കേസ് പോലീസുകാരിക്ക് അനുകൂലമാക്കുന്നതിനുവേണ്ടി അന്തിമ റിപ്പോര്‍ട്ടില്‍ തെറ്റായ വസ്തുത രേഖപ്പെടുത്തിയെന്നാണ് ആരോപണം. തുടര്‍ന്ന് തിരുവല്ല ഡിവൈഎസ്പി ആര്‍. ചന്ദ്രശേഖരന്‍ പിള്ളയ്‌ക്ക് ഷീജ നല്‍കിയ വിവരാവകാശ അപേക്ഷയില്‍ മറുപടി ലഭിക്കാത്തതിനെതിരെ വിവരാവകാശ കമ്മീഷന്‍ മുമ്പാകെ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് നടപടി.

നിലവില്‍ ഈ കേസിന്റെ അന്വേഷണ ചുമതല തിരുവല്ല ഡിവൈഎസ്പി ആര്‍. ചന്ദ്രശേഖരന്‍ പിള്ളയ്‌ക്കാണ്. കോടതി ഉത്തരവിറങ്ങി 6 മാസം കഴിഞ്ഞിട്ടും അന്വേഷണം ഒച്ചിഴയും വേഗത്തിലാണെന്നും ഈ ഡിവൈഎസ്പിയുടെ അധികാര പരിധിയില്‍ ജോലി ചെയ്യുന്ന പോലീസുകാരിയുടെ അമിത സ്വാധീനത്തിലാണ് കേസന്വേഷണം നടക്കാത്തതെന്നും ഇതിനെതിരെ വീണ്ടും കോടതിയെ സമീപിക്കുമെന്നും ഷീജ പറഞ്ഞു.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഭാഷാസൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

India

ബ്രിക്സ് ഉച്ചകോടി:മോദിയുടെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലും വ്യാപാരം സുഗമമാക്കലും

ആനന്ദ് മഹീന്ദ്ര (ഇടത്ത്) അര്‍മാഡോ വാഹനങ്ങള്‍ ട്രെയിന്‍ കാര്‍ഗോയില്‍ നിരത്തി വെച്ചിരിക്കുുന്നു (നടുവില്‍) സൈന്യത്തിന് മഹീന്ദ് ഡിഫന്‍സ് നിര്‍മ്മിച്ചു നല്‍കിയ ഒരു അര്‍മാഡോ വാഹനം (വലത്ത്)
India

ഇന്ത്യന്‍ സേനയ്‌ക്കായി 1300 മഹീന്ദ്ര അര്‍മേര്‍ഡ് വാഹനം റെഡി; “മഹീന്ദ്ര അർമാഡോ… ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്യുന്നു.. സർ! എന്ന് ആനന്ദ് മഹീന്ദ്ര

Astrology

സർവ ദുരിതങ്ങളും നീങ്ങാൻ ഭദ്രകാളിപ്പത്ത് ഇങ്ങനെ ചൊല്ലൂ….

India

“മഹാദേവന്റെ അനുഗ്രഹത്താൽ ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നു” ; ഹനുമാൻ അൻഷിലെ താരങ്ങൾ കാശി വിശ്വനാഥന്റെ മണ്ണിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയ്‌ക്ക് പകരം ഭാരത് : ബ്രിക്സ് ഉച്ചകോടിയിലെ നരേന്ദ്രമോദിയുടെ കൺട്രി പ്ലക്കാർഡിന് പിന്നിൽ

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

തപസ്സിലൂടെയും പോരാട്ടത്തിലൂടെയുമാണ് മോദിജി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത് : യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

റൂട്ട് സച്ചിനെ മറികടന്നു; ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ചുറി

കിരീടം സഫയറിന്; കെസിഎ പിങ്ക് വനിതാ ട്വന്റി 20 ഫൈനലില്‍ എമറാള്‍ഡിനെതിരെ 28 റണ്‍സിന്റെ വിജയം

‘പഹൽഗാം ആക്രമണം ഒരു ക്രിമിനൽ പ്രവൃത്തിയാണ്, ഭീകരതയ്‌ക്കെതിരെ നമ്മൾ ഒരുമിച്ച് പോരാടും’ : തീവ്രവാദികൾക്ക് മുന്നറിയിപ്പ് നൽകി ബ്രിക്‌സ് വേദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.