കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ലഷ്കര്‍ബാഗിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ 26 പേര് കൊല്ലപ്പെട്ടു. അന്‍പതിലധികം പേര്‍ക്ക് പരുക്കേറ്റു. ലഷ്കര്‍ഗായിലെ ന്യൂ കാബൂള്‍ ബാങ്കിന്റെ ബ്രാഞ്ച് കെട്ടിടത്തിന് സമീപത്താണ് സ്ഫോടനം ഉണ്ടായത്.
ആക്രമണത്തില്‍ പട്ടാളക്കാരും സാധാരണക്കാരും ഉള്‍പ്പെടെ പതിനഞ്ച് പേര് കൊല്ലപ്പെട്ടതായി പ്രവിശ്യാ ഗവര്‍ണറുടെ വക്താവ് സ്ഥിരീകരിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ താലിബാൻ, ഐഎസ് തുടങ്ങിയ സംഘടനകൾ കാബൂളിന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ചാവേർ സ്ഫോടനങ്ങൾ നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: