കോഴിക്കോട്: രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിനെ പിന്തുണയ്‌ക്കാനുള്ള ജനതാദള്‍ (യു) ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തെ തള്ളി വീരേന്ദ്രകുമാര്‍. കേരളത്തില്‍ യുഡിഎഫ് മുന്നണിക്കൊപ്പം നില്‍ക്കുന്ന വീരേന്ദ്രകുമാറിന് തിരിച്ചടിയായിരിക്കുകയാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം.
ബിജെപിയുടെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യില്ലെന്ന് വീരേന്ദ്രകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാംനാഥ് കോവിന്ദിനെ പിന്തുണയ്‌ക്കാനുള്ള ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തോടുള്ള സംസ്ഥാന ഘടകത്തിന്റെ എതിര്‍പ്പ് നിതീഷ് കുമാറിനെ അറിയിച്ചിട്ടുണ്ട്. താതാപര്യമുള്ള സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ അനുവാദം ലഭിച്ചിട്ടുണ്ട്. ബിജെപി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പഴയ സോഷ്യലിസ്റ്റുകാരനായതുകൊണ്ടാണ് ദേശീയ നേതൃത്വം പിന്തുണയ്‌ക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
















