കണ്ണൂര്‍: അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് യോഗ അഭ്യസിച്ച ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 101 കുടുംബശ്രീ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന ജില്ലാതല യോഗ പ്രദര്‍ശനം ഇന്ന് കണ്ണൂരില്‍ നടക്കും. വൈകീട്ട് 4 മണിക്ക് മുന്‍സിപ്പല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ ഓഡിറ്റോറിയത്തിലാണ് കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിലുള്ള പരിപാടി.
സാമൂഹിക ശാക്തീകരണത്തിന്റെ അടയാളമെന്ന നിലയിലാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് കുടുംബശ്രീ മിഷന് അറിയിച്ചു. മേയര്‍ ഇ.പി.ലത, എഡിഎം ഇ.മുഹമ്മദ് യൂസഫ്, ഫോക്ലോര് അക്കാദമി സെക്രട്ടറി എ.കെ.നമ്പ്യാര്‍, ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: