കണ്ണൂര്‍: വായനാപക്ഷാചരണത്തിന്റെ ഭാഗമായി യുപി, ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി വായനാമല്‍സരം സംഘടിപ്പിക്കും. തെരഞ്ഞെടുത്ത പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് വായനാമല്‍സരം. സ്കൂള്‍തല മല്‍സരത്തിന് ശേഷം ജൂലൈ ഒന്നിന് സബ്ജില്ലാതല മല്‍സരവും എട്ടിന് ജില്ലാതല മല്‍സരവും നടക്കും.
ഹൈസ്കൂള്‍ വിഭാഗത്തില്‍ ബാല്യകാലസഖി (വൈക്കം മുഹമ്മദ് ബഷീര്‍), അമ്മ (ഒഎന്‍വി കുറുപ്പ്), ഓട്ടോറിക്ഷക്കാരന്റെ ഭാര്യ (എം.മുകുന്ദന്), യുപി വിഭാഗത്തില്‍ പൂവഴി മരുവഴി (സുഗതകുമാരി), അകലങ്ങളിലെ കൂട്ടുകാര്‍ (സി.രാധാകൃഷ്ണന്), പ്രകാശത്തിന്റെ പുതിയ ലോകം (പ്രൊഫ കെ.പാപ്പൂട്ടി) എന്നീ പുസ്തകങ്ങളുടെ അടിസ്ഥാനത്തിലാണ് വായനാ മല്‍സരം.
വായനാപക്ഷാചരണത്തിന്റെ ഭാഗമായി ജൂലൈ രണ്ടിന് ജില്ലാതല ക്വിസ് മത്സരവും നടക്കും. ഹൈസ്ക്കൂള് വിദ്യാര്‍ഥികള്‍ക്കാണ് ക്വിസ് മത്സരം. ഒരു സ്ക്കൂളില്‍ നിന്ന് രണ്ടുപേര്‍ക്ക് വീതം മത്സരത്തില്‍ പങ്കെടുക്കാം. ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രവുമായി വിദ്യാര്‍ഥികള്‍ ജൂലൈ രണ്ടിന് രാവിലെ 9.30ന് കണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെത്തണം. ജില്ലാ തലത്തില്‍ വിജയികളാകുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും കാഷ് പ്രൈസും സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരവും ലഭിക്കും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും വിദ്യാഭ്യാസ വകുപ്പും പിഎന്‍ പണിക്കര്‍ ഫൗണ്ടേഷനും ലൈബ്രറി കൗണ്‍സിലും ചേര്‍ന്നാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: