Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാംനാഥ് കോവിന്ദിന് ശിവസേനയുടെ പിന്തുണ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2017, 10:46 pm IST
in India

ലക്‌നൗ: ഉത്തര്‍പ്രദേശിലെ പ്രാദേശിക പാര്‍ട്ടികള്‍ എന്‍ഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിനെ പിന്തുണച്ചേക്കും. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ഒരുക്കിയ അത്താഴ വിരുന്നില്‍ ഇവരെ ക്ഷണിച്ചിരുന്നു. ഇവര്‍ പങ്കെടുത്തിരുന്നില്ല. എങ്കിലും പിന്തുണച്ചേക്കുമെന്നാണ് സൂചന. അതിനിടെ, കോവിന്ദിനെ പിന്തുണയ്‌ക്കാന്‍ ശിവസേന തീരുമാനിച്ചു.

സമാജ്‌വാദി പാര്‍ട്ടിയിലെ അഖിലേഷ് യാദവ് വിഭാഗവും ബിഎസ്പിയും കോവിന്ദിനെ പിന്തുണയ്‌ക്കുമെന്നാണ് സൂചന. മുലായം വിഭാഗം നേരത്തെ തന്നെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. ഉത്തര്‍പ്രദേശിലെ പാര്‍ട്ടികളുടെ പിന്തുണ ലഭിച്ചാല്‍ നിര്‍ണ്ണായകമായ എട്ടു ശതമാനം വോട്ടാണ് ബിജെപിക്ക് ലഭിക്കുക. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ദളിത് നേതാവായ രാംനാഥ് കോവിന്ദിനെ എതിര്‍ക്കാനാവില്ലെന്നാണ് ഇവരുടെ നിലപാട്.

നാളെ ദല്‍ഹിയില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍നിന്ന് ഇവര്‍ വിട്ടു നിന്നേക്കും.

രാംനാഥിനെ പിന്തുണയ്‌ക്കാന്‍ തീരുമാനിച്ചുവെന്ന് ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെ മാധ്യമങ്ങളോട് പറഞ്ഞു. ഒരുമിച്ച് നില്‍ക്കാന്‍ അമിത് ഷാ അഭ്യര്‍ത്ഥിച്ചതായും രാംനാഥ് മികച്ച സ്ഥാനാര്‍ത്ഥിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍ഡിഎ ഇതര കക്ഷികളുടെ പിന്തുണയുള്ളതിനാല്‍ ശിവസേനയില്ലെങ്കിലും രാംനാഥ് കോവിന്ദ് ജയിക്കുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിലാണ് ഉദ്ധവ് മലക്കംമറിഞ്ഞത്. ശിവസേനയുടെ പിന്തുണ പ്രതീക്ഷിച്ച കോണ്‍ഗ്രസ്സിനും പ്രതിപക്ഷത്തിനുമാണ് ഇത് തിരിച്ചടിയായത്.

അന്താരാഷ്‌ട്ര യോഗ ദിനത്തിന്റെ പ്രധാന പരിപാടി നടക്കുന്ന ലക്‌നൗവില്‍ ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ എത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ രാംനായിക് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

ലക്‌നൗവിലെ കേന്ദ്ര മരുന്ന് ഗവേഷണ കേന്ദ്രം പ്രധാനമന്ത്രി സന്ദര്‍ശിച്ചു. തുടര്‍ന്ന് ഡോ.എ.പി.ജെ. അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാലയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം, ലക്‌നൗ-കാണ്‍പൂര്‍ 400 കെവി ലൈന്‍ ഉദ്ഘാടനം എന്നിവയും മോദി നിര്‍വഹിച്ചു.

അതിനിടെ, രാംനാഥ് കോവിന്ദ് ബീഹാര്‍ ഗവര്‍ണര്‍ സ്ഥാനം രാജിവച്ചു. ഇന്നലെ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയെ കണ്ട് രാജിക്കത്ത് നല്‍കി. ബംഗാള്‍ ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠിക്ക് താത്കാലികമായി ബീഹാറിന്റെ ചുമതല നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്തോനേഷ്യ വനിതാ സ്പീക്കര്‍ക്ക് അരികില്‍ ഇരിക്കുന്ന മോദി; ഈ വീഡിയോ വെച്ച് കോണ്‍ഗ്രസിന്റെ ചീപ് വിമര്‍ശനം; കോണ്‍ഗ്രസിനെ പഞ്ഞിക്കിട്ട് പ്രതിപക്ഷം

India

ഐവിഎഫ് ക്ലിനിക്കുകള്‍ക്കു മേല്‍ പിടിമുറുക്കാന്‍ ദേശീയ വനിതാ കമ്മീഷന്‍, നിയമങ്ങള്‍ അവലോകനം ചെയ്യാന്‍ സമിതി

Kerala

കടുത്ത നെഞ്ചുവേദനയെന്ന് പറഞ്ഞിട്ടും വരി നിര്‍ത്തി, രോഗി കുഴഞ്ഞുവീണു മരിച്ചു, നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ സംഘര്‍ഷം

India

ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് പറഞ്ഞ നിദാഖാന് ജാമ്യം ലഭിക്കാൻ അറിയേണ്ടി വന്നത് ശ്രീകൃഷ്ണ ഭഗവാന്റെ ജീവിതം : ചർച്ചയായി ജഡ്ജിയുടെ പരാമർശം

Kerala

ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ തൂഫാന്‍ : ദക്ഷിണേന്ത്യന്‍ ഡിജിപിമാരുടെ നിര്‍ണായക യോഗം വെള്ളിയാഴ്ച തിരുവനന്തപുരത്ത്

വീണ്ടും യുദ്ധം! കുവൈറ്റ്, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലെ യു.എസ് കേന്ദ്രങ്ങളില്‍ പ്രത്യാക്രമണം നടത്തി ഇറാന്‍

ബോയ്‌സ് സ്‌കൂളില്‍ ലേഡി ടീച്ചറെ നിയമിച്ചാല്‍ എന്താണ് കുഴപ്പം? നിയമ തടസമില്ലെന്ന് കോടതി

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ പൊലീസ് കേസെടുത്തു

ബുർഖ ധരിക്കാം , ഹിന്ദുമത ചിഹ്നങ്ങൾക്ക് വിലക്ക് ; സിന്ദൂരവും , ചരടും ബലമായി മാറ്റിക്കും : ഉത്തരാഞ്ചൽ കോളേജ് വിഷയത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

ഭാര്യയെ പ്രീണിപ്പിക്കാന്‍ വേണ്ടി ഭര്‍ത്താവിന് മാതാപിതാക്കളെ ഉപേക്ഷിക്കാനാവില്ലെന്ന് കോടതി

പ്രംബാനന്‍ ക്ഷേത്രം (ഇടത്ത്) ഇന്തോനേഷ്യയിലെ പ്രംബാനന്‍ ക്ഷേത്രത്തിലെ അപൂര്‍വ്വമായ ശിവവിഗ്രഹം (വലത്ത്)

ഇന്തോനേഷ്യയിലെ 1,200 വര്‍ഷം പഴക്കമുള്ള ക്ഷേത്രം പുനരുദ്ധരിക്കാന്‍ ഇന്ത്യ; ശിവലിംഗത്തിന് പകരം ശിവവിഗ്രഹമുള്ള ക്ഷേത്രം; നല്‍കുക 65 കോടി

ഉത്തരാഖണ്ഡിനു പിന്നാലെ മഹാരാഷ്‌ട്രയും, ഏകീകൃത സിവില്‍ കോഡിനായുള്ള സമിതിയെ ജസ്റ്റിസ് രഞ്ജന പ്രകാശ് നയിക്കും

കോറോ കമ്പനിക്ക് തിരിച്ചടി: തൊഴില്‍ വകുപ്പ് ഇടപെട്ടത് സമവായ ശ്രമത്തിന്റെ ഭാഗമാണെന്ന് കോടതി, ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നും നിര്‍ദ്ദേശിച്ചു

സംഘത്തിൽ പ്രവർത്തിച്ച പരിചയം എന്തും മറികടക്കാനുള്ള കരുത്ത് നൽകി ; 5 വർഷത്തിനുള്ളിൽ പത്ത് അവിശ്വാസ പ്രമേയം നേരിടാനുള്ള ചങ്കുറപ്പുണ്ടെന്ന് വിവി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.