എരുമേലി: സര്‍ക്കാര്‍ വക കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടിത്തിയ രോഗികള്‍ക്ക് ആശ്വാസമായി ചുക്ക് കാപ്പിയും കഴിക്കാന്‍ ബണ്ണും നല്കിയ എരുമേലി ജനമൈത്രി പോലീസിന്റെ സേവനം ശ്രദ്ധേയമായി. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഇമാനുവല്‍ പോള്‍, മണിമല സി.ഐ റ്റി.ഡി. സുനില്‍കുമാര്‍ എന്നിവരുടെ നിര്‍ദ്ദേശാനുസരണം എരുമേലി പോലീസ് സ്റ്റേഷനിലെ എസ്ഐ ജെര്‍ലിന്‍ വി. സ്കറിയയുടെ നേതൃത്വത്തില്‍ ജനമൈത്രി പോലീസാണ് ആശുപത്രിയിലെ സേവന പരിപാടികള്‍ക്ക് ഇന്നലെ തുടക്കം കുറിച്ചത്. മലയോര മേഖലയില്‍ നിന്നും നൂറുകണക്കിന് പോരാണ് പനിയടക്കമുള്ള അസുഖങ്ങളുമായി ആശുപത്രിയിലെത്തുന്നത്. ചീട്ടെഴുതാനും, ഡോക്ടറെ കാണാനും, മരുന്നു വാങ്ങാനും മണിക്കൂറുകള്‍ കാത്തു നില്‍ക്കേണ്ട അവസ്ഥയാണ് ഇവരെ കൂടുതല്‍ ക്ഷീണിതരാക്കുന്നത്. പരിപാടികള്‍ക്ക് എഎസ്ഐ വിദ്യാധരന്, സി.പി.ഒ സക്കീര്‍ ഹുസൈന് ,എച്ച് പി ഒ മാരായ പ്രദീപ്, സുനില്‍, സൗമ്യ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: