കോട്ടയം: യുവമോര്‍ച്ച സംസ്ഥന പ്രസിഡന്റ് അഡ്വ.കെ.പി.ബാബുവിന്റെ വീടിന് നേരെ അക്രമികള്‍ പെട്രോള്‍ ബോംബെറിഞ്ഞതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച ജില്ലയിലുടനീളം പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. കോട്ടയം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനം തിരുനക്കര ഗാന്ധിസ്ക്വയറില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനം ബിജെപി സംസ്ഥാന കമ്മിറ്റിയംഗം എം.എസ്. കരുണാകരന് ഉദ്ഘാടനം ചെയ്തു.
യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് റിനു.എ.മണി അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ അഖില്‍ രവീന്ദ്രന്,ടി.എന്‍.ഹരികുമാര്‍, സി.എന്‍.സുഭാഷ്, കെ.പി. ഭുവനേശ്, കെ.യു.ശാന്തകുമാര്‍, ബിനു.ആര്.വാര്യര്‍, വി.പി.മുകേഷ്, സോബിന്‍ ലാല്‍, കെ.എസ്.ഗോപന്, നാസര്‍ റാവുത്തര്‍, ജോമോന് പനച്ചിക്കാട്, സിജോ, ബിനു, വിഷ്ണു തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: