കോട്ടയം: അന്തര്‍ദേശീയ യോഗാദിനത്തോട് അനുബന്ധിച്ച് ഇന്ന് കെപിഎസ് മേനോന് ഹാളില്‍ യോഗാപ്രദര്‍ശനവും പരിശീലനവും നടക്കും. സേവാഭാരതിയും കോട്ടയം പബ്ലിക് ലൈബ്രറിയും സ്വാമി വിവേകാനന്ദ വിദ്യാപീഠവും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 6ന് നടക്കുന്ന ചടങ്ങില്‍ കോട്ടയം മെഡിക്കല്‍ കോളേഡ് സൂപ്രണ്ട് ടി.കെ.ജയകുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിക്കും. യോഗസാധക് ശങ്കരന് യോഗ പരിശീലനത്തിന് നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: