ഇസ്ലാമാബാദ്: ഇന്ത്യയിലെ പാക്ക് ഹൈക്കമ്മീഷണര്‍ക്ക് സ്ഥാനചലനം. ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിതിനെ വിദേശകാര്യസെക്രട്ടറിയായി നിയോഗിച്ചു. ഐസാസ് അഹമ്മദ് ചൗധരിയാണ് നിലവില്‍ പാക്ക് വിദേശകാര്യസെക്രട്ടറി. ചൗധരിയാകും ഇനി രാജ്യത്തെ ഐക്യരാഷ്ട്രസഭയില്‍ പ്രതിനിധീകരിക്കുക.
അടുത്താഴ്ച മാത്രമേ ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവുണ്ടാകൂ എന്നാണ് സൂചന. മൂന്ന് വര്‍ഷം മുമ്പാണ് പാക്ക് ഹൈക്കമ്മീഷണറായി ബാസിത് ദല്‍ഹിയിലെത്തിയത്. അന്ന് ബാസിതിനെ വിദേശകാര്യ സെക്രട്ടറിയായി നിയമിക്കാന്‍ നീക്കമുണ്ടായിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ നടന്നില്ല.
അതേസമയം പാക്കിസ്ഥാന്റെ അമേരിക്കന്‍ സ്ഥാനപതി സയീദ് ജലീല്‍ അബ്ബാസ് ജെയ്ലാനി കരാര്‍ കാലാവധി കഴിയും വരെ വാഷിങ്ടണില്‍ തുടരും. ഇന്ത്യയിലെ പുതിയ സ്ഥാനപതിയെ പിന്നീട് മാത്രമേ പ്രഖ്യാപിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: