തിരുവനന്തപുരം: ലോ അക്കാദമിയിൽ തിങ്കളാഴ്ച ക്ലാസ് തുടങ്ങിയാൽ നേരിടുമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായർ രാജിവെക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരാഹാര സമരം നടത്തുകയാണ് കെ. മുരളീധരൻ.
സമരഭൂമിയെ സർക്കാർ കലാപ ഭൂമിയാക്കരുത്. സമരങ്ങളെ ഒറ്റുകൊടുത്ത പാരമ്പര്യമാണ് എസ്എഫ്ഐക്കുള്ളതെന്നും മുരളി ആരോപിച്ചു. നടരാജപിള്ളയെ അറിയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അപലപനീയമാണ്. ആദരണീയനായ രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. എ.കെ.ജി സെൻററിൽ അങ്ങനെ വല്ല പുസ്തകവുമുണ്ടെങ്കിൽ മുഖ്യമന്ത്രി അതെടുത്ത് വായിക്കണമെന്നും മുരളീധരൻ പരിഹസിച്ചു.
















