വടക്കാഞ്ചേരി: തൃശൂര്‍ സഹകരണ സ്പിനിംഗ് മില്ലിന്റെ മാനേജിംഗ് ഡയറക്ടര്‍ക്കെതിരെ വിജിലിന്‍സ് കേസെടുത്തു. കൊല്ലം കരുനാഗപ്പളളി സ്വദേശി കെ.രാമചന്ദ്രനെതിരെയാണ് അഴിമതി നിരോധന നിയമപ്രകാരം നടപടി സ്വീകരിച്ചത്.
മില്ലിലേക്ക് അസംസ്‌കൃത സാധനങ്ങള്‍, ക്വട്ടേഷന്‍ സ്വീകരിക്കാതെ കമ്പനികളില്‍ നിന്ന് കമ്മീഷന്‍ ഈടാക്കി ഉയര്‍ന്ന വിലയ്‌ക്ക് വാങ്ങിയെന്നാണ് പരാതി. മില്‍ ഉല്‍പ്പാദിപ്പിക്കുന്ന നൂല്‍ സമാനരീതിയില്‍ അതേ ഇടനിലക്കാരനില്‍ നിന്ന് പണം കൈപ്പറ്റി കുറഞ്ഞ നിരക്കില്‍ വിറ്റുവെന്നും പരാതിയുണ്ട്. മില്ലിലെ തൊഴിലാളിയും ബിഎംഎസ് യൂണിയന്‍ നേതാവുമായ വി.സി. ഷാജിയുടെ പാരതിയിലാണ് വിജിലിന്‍സ് ഡിവൈഎസ്പി എ.രാമചന്ദ്രന്‍ കേസെടുത്തത്.
തൊഴിലാളികളുടെ പിഎഫ്, ഇഎസ്‌ഐ, ക്ഷേമനിധി, ബാങ്ക് ലോണ്‍ തുടങ്ങിയവയില്‍ നിന്നുളള തുക അടയ്‌ക്കാതെയിരിക്കുന്നു, ഔദ്യോഗിക വാഹനം സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്നീ പരാതിയും ഇദ്ദേഹത്തിനെതിരെ നല്‍കിയിട്ടുണ്ട്.
















