തിരുവനന്തപുരം: ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദിനെതിരായ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ വിജിലന്‍സ് റിപ്പോര്‍ട്ടുകള്‍ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യാതെ വൈകിപ്പിച്ചതിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ചീഫ് സെക്രട്ടറിക്കെതിരേ ഹര്‍ജി.
എന്നാല്‍ ഈ ആരോപണത്തിന്റെ പേരില്‍ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി കോടതി തള്ളുകയായിരുന്നു.
















