ചങ്ങനാശേരി: അവകാശപ്പെട്ട സേവനങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ ഉദേ്യാഗസ്ഥര്‍ വിമുഘത കാട്ടുന്നതായി പി.സി. ജോര്‍ജ് എംഎല്‍എ. നികുതി വരുമാനത്തിന്റെ 67 ശമാനവും അഞ്ചുലക്ഷം വരുന്ന ജീവനക്കാര്‍ക്ക് ശമ്പളമായി നല്‍കുകയാണ്. നികുതി ദായകര്‍ ഓഫീസുകളില്‍ എത്തുമ്പോള്‍ കൈക്കൂലി കൊടുത്തില്ലെങ്കില്‍ സേവനം ലഭ്യമാകുന്നില്ല. ജനശക്തിയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് എം.എ.ദേവസ്യ മുളവന അദ്ധ്യക്ഷനായി. സ്ഥാപക പ്രസിഡന്റ് അല്‍ഫോന്‍സ് കണ്ണന്താനം ആമുഖ പ്രഭാഷണം നടത്തി. എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡംഗം ഹരികുമാര്‍ കോയിക്കല്‍, കൗണ്‍സിലര്‍ സാജന്‍ ഫ്രാന്‍സിസ്, കെ.വി. പുന്നൂസ് എന്നിവര്‍ സംസാരിച്ചു.
















