കോട്ടയം: അന്താരാഷ്‌ട്ര യോഗാദിനമായ 21ന് തിരുനക്കര ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തില്‍ രാവിലെ 8മുതല്‍ 9.30വരെയും വൈകിട്ട് 5മുതല്‍ 6.30വരെയും രാജയോഗത്തിന്റെ മള്‍ട്ടിമീഡിയ പ്രദര്‍ശനവും രാജയോഗ ഹീലിങ്ങും നടത്തും. കളക്ടര്‍ സി.എ.ലത ഉദ്ഘാടനം നിര്‍വ്വഹിക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നതിന് 9746470002, 9497198108 എന്ന നമ്പരില്‍ ബന്ധപ്പെടുക. പ്രവേശനം സൗജന്യം.
















