പെരുന്ന: അക്ഷയശ്രീ നിറദീപം പുരുഷ സ്വയം സഹായ സംഘത്തിന്റെ ഉദ്ഘാടനം പെരുന്ന മലയാള വിദ്യാപീഠത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി നിര്‍വ്വഹിച്ചു. സംഘം പ്രസിഡന്റ് പി.വി.അനില്‍ ബാബു അദ്ധ്യക്ഷനായി. പ്രൊഫ.പി.കെ ബാലകൃഷ്ണക്കുറുപ്പ്, രമാദേവി.വി.പി., എം.എസ്.വിശ്വനാഥന്‍, സുരേന്ദ്രനാഥ് ഐക്കര, എ.മനോജ്, ബി.ആര്‍.മഞ്ജീഷ് എന്നിവര്‍ സംസാരിച്ചു. എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ കുട്ടികള്‍ക്ക് ഉപഹാരം നല്‍കി. പരിസ്ഥിതി പ്രവര്‍ത്തക സായൂജ്യദാസിനെ ആദരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് കുട വിതരണവും നടത്തി.
















