ന്യൂദൽഹി: ഇന്ത്യയുടെ സൂപ്പർ ബൗളർ ഇശാന്ത് ശർമ്മ തന്നെ ചൊടിപ്പിച്ച ബാറ്റ്സമാന് ഉപദേശവും പുറത്താക്കലും സമ്മാനിച്ച് താരമായിരിക്കുകയാണ്. ഇന്ത്യ-ബംഗ്ലാദേശ് മത്സരം പുരോഗമിക്കുന്നതിനിടെയാണ് ബംഗ്ലാദേശ് ബാറ്റ്സ്മാൻ സാബീർ റഹ്മാൻ തനിക്ക് നേർക്ക് ബൗൾ ചെയ്ത ഇശാന്ത് ശർമ്മയെ രൂക്ഷ നോട്ടത്തിലൂടെ ചൊടിപ്പിച്ചത്.
എന്നാൽ ഇതിനു മറുപടിയെന്നോണം ഇശാന്ത് ശർമ്മ സാബീറിനോട് ആഗ്യഭാഷയിൽ ഉത്തരവും നൽകി. കണ്ണുരുട്ടി പേടിപ്പിക്കാതെ കളിയിൽ ശ്രദ്ദിക്കു എന്ന ഉപദേശമാണ് ഇശാന്ത് നൽകിയത്. തീർന്നില്ല പൊരിവെയിലിൽ വെന്തുരുകുന്ന സാബീറിനെ തന്റെ അടുത്ത പന്തിൽ ഇശാന്ത് എൽബിഡബ്ലുവിലൂടെ പുറത്താക്കുകയും ചെയ്തു.
എന്തായാലും ഇശാന്തിന്റെ ഉപദേശവും വിക്കറ്റ് വേട്ടയും നവമാധ്യമങ്ങളിൽ വൻ ഹിറ്റായിരിക്കുകയാണ്.
















