കൊച്ചി: ബിസിസിഐയുടെ അനുമതിക്കായി കാത്തുനിന്ന് മടുത്ത ശ്രീശാന്ത് ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നു. 19ന് എറണാകുളം ക്രിക്കറ്റ് ക്ലബ്ബിനായി ഫസ്റ്റ് ഡിവിഷനിലെ ലീഗ് മത്സരത്തില്‍ കളിക്കുമെന്ന് ശ്രീശാന്ത് പറഞ്ഞു. നാലു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ശ്രീശാന്ത് കളിക്കളത്തില്‍ തിരിച്ചെത്തുന്നത്.
ആജീവനാന്ത വിലക്കുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് ശ്രീശാന്ത് പറഞ്ഞു. എറണാകുളം ജില്ലാ ക്രിക്കറ്റ് അസോസിയേഷനും ബിസിസിഐയും ഔദ്യോഗികമായി ഒന്നും അറിയിച്ചിട്ടില്ല. സസ്‌പെന്‍ഷന്‍ അറിയിച്ചുള്ള കത്ത് മാത്രമാണ് ലഭിച്ചത്. സസ്‌പെന്‍ഷന്‍ കത്തിന് 90 ദിവസത്തെ കാലാവധി മാത്രമാണുള്ളത്. ഇതുവരെ ബിസിസിഐയില്‍ പ്രതീക്ഷയര്‍പ്പിച്ച് കളിക്കാതെ കാത്തിരിന്നു. തന്റെ തിരിച്ചുവരവിന് ക്ലബ്ബിന്റെ എല്ലാവിധ പിന്തുണയുമുണ്ടെന്നും താന്‍ കളിക്കുന്നത് കാണാനായി അവര്‍ കാത്തിരിക്കുകയാണെന്നും ശ്രീശാന്ത് പറഞ്ഞു.
19ന് എല്ലാം വിചാരിച്ചപോലെ നടക്കുകയാണെങ്കില്‍ സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും ശ്രീശാന്തിനുണ്ട്.
















