Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ശ്രീരാമഗീത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2017, 09:24 am IST
inSamskriti

സായാഹ്നത്തില്‍, ഉദ്യാനത്തില്‍ വൃക്ഷമൂലത്തില്‍ ഒറ്റക്ക് വിശ്രമിക്കുകയായിരുന്ന ശ്രീരാമനെ അനുജന്‍ ലക്ഷ്മണന്‍ സമീപിച്ചു.

14 കൊല്ലം, തികഞ്ഞ ആത്മസംയമനത്തോടെ, നിസ്വാര്‍ത്ഥണായി ശ്രീരാമനെ സേവിച്ചുകൊണ്ട്, രാമന്റെ അവതാരദൗത്യത്തില്‍ സഹകരിച്ച്, ലക്ഷ്മണന്‍ തപശ്ചര്യയിലായിരുന്നുവല്ലോ. തത്ഫലമായി ലക്ഷ്മണന്റെ മനസ്സ് സമാഹിതമാണ്-വാസനാസമ്മര്‍ദ്ദം ഇല്ലാതെ വിക്ഷേപങ്ങള്‍ നിലച്ച് ശാന്തമാണ്. ഇങ്ങനെ ശുദ്ധമായ മനസ്സാണ് തത്ത്വവിചാരത്തിന് പറ്റിയ ഉപകരണം.

അനുജന്‍ ജ്യേഷ്ഠനെ സമീപിക്കുംപോലല്ല, ശിഷ്യന്‍ ഗുരുവിനടുത്തെന്നപോലെ ലക്ഷ്ണമണന്‍ ശ്രീരാമന്നടുത്തെത്തി. ആത്മാര്‍പ്പണഭാവത്തില്‍, ഭക്ത്യാദരപൂര്‍വം ശ്രീരാമനെ പ്രണമിച്ച്, വിനയന്വിതനായി ലക്ഷ്മണന്‍ പറഞ്ഞു:

ത്വം ശുദ്ധബോധോളസി ഹി സര്‍വദേഹിനാം

ആത്മസ്യധീശോളസി നിരാകൃതിഃ സ്വയം

പ്രതീയസേ ജ്ഞാനദൃശാം മഹാമതേ!

പാദാബ്ജഭൃംഗാഹിതസംഗസംഗിനാം. (4)

ശരീരിയായ വ്യക്തിയായല്ല ശ്രീരാമനെ ലക്ഷ്മണന്‍ കാണുന്നത്. അതുല്യയോദ്ധാവും അയോദ്ധ്യാധിപതിയും ഇപ്പോള്‍ വിരഹവ്യഥ അനുഭവിക്കുന്നവനുമായ ശ്രീരാമചന്ദ്രന്‍ ലക്ഷ്മണന്റെ സ്വന്തം സഹോദരന്‍ തന്നെ. എന്നാല്‍, ഭക്തനായ ലക്ഷ്മണന്റെ സൂക്ഷ്മബുദ്ധി രാമന്റെ പരമാത്മാവിനെ ദര്‍ശിക്കുന്നു. അയാള്‍ ഈ സത്യം കാണുന്നുവെന്നു മാത്രമല്ല, വെട്ടിത്തുറന്ന് പറയുകും ചെയ്യുന്നു: ”ശുദ്ധചൈത്യമാണവിടുന്ന്. എല്ലാവരും അവരവരുടെ അനുഭവങ്ങളെ അറിയുന്നത് അതിന്റെ പ്രകാശത്തിലാണ് ഏതൊരു പ്രജ്ഞാനത്തിന്റെ വെളിച്ചത്തിലാണോ പരിചിതങ്ങളായ എല്ലാ വിഷയജ്ഞാനങ്ങളും അനുഭവപ്പെടുന്നത്, അപരിമേയമായ ആ നിര്‍വ്വിഷയജ്ഞാനമാണ് നിന്തിരുവടി”- ത്വം ശുദ്ധബോധോളസി.

ഈ ‘ശുദ്ധബോധം’ തന്നെയാണ് ജീവികളില്‍ കുടികൊള്ളുന്ന ചൈതന്യം-സര്‍വ്വഭൂതാന്തരാത്മാവ്. ചൈതന്യം നമ്മില്‍ നിലനില്‍ക്കുന്നിടത്തോളം ശരീരമനോബുദ്ധികള്‍ പ്രവര്‍ത്തിക്കും. ജഡോപാധികളെ അസാന്നിദ്ധ്യത്തില്‍ ശാരീരികവും മാനസികവും ബൗദ്ധികവും ആദ്ധ്യാത്മികവുമായ നമ്മുടെ സര്‍വപ്രവര്‍ത്തനങ്ങളും നിലയ്‌ക്കുന്നുവെന്നതിനാല്‍ അതിനെ ‘അധീശന്‍’ എന്നു പറയാം. ജഗദീശ്വരനും ഈ ആത്മാവുതന്നെയെന്നര്‍ത്ഥം.

”പരമാത്മാവായ നിന്തിരുവടി വാസ്തവത്തില്‍ അരൂപി (നിരാകൃതി)യാണ്.” പരിമിതിയുള്ളതിനേ ആകൃതിയുണ്ടാവാന്‍ തരമുള്ളൂ. ഒന്ന് മറ്റൊന്നിനാല്‍ പരിച്ഛേദിക്കപ്പെടുന്നുവെങ്കില്‍, അതിനൊരു രൂപം കാണും. എങ്ങും വ്യാപിച്ചുനില്‍ക്കുന്നുവെന്നതുകൊണ്ട് ആകാശത്തിന് ആകൃതിയില്ല. ആത്മാവ് ശരീരാദ്യുപാധികളാല്‍ പരിച്ഛേദിക്കപ്പെടാതെ അവയ്‌ക്കതീതനായി, നിരുപാധികനായി നിലകൊള്ളുന്നതിനാല്‍ രൂപരഹിതനത്രെ.

നിന്തിരുവടിയെത്തെന്നെ സദാ ഭജിക്കുന്നവര്‍ ശുദ്ധാന്തഃകരണന്മാരായി നിന്തിരുവടിയുടെ യഥാര്‍ത്ഥസ്വരൂപം ദര്‍ശിക്കാന്‍ സമര്‍ത്ഥമായ ജ്ഞാനദൃഷ്ടി സമ്പാദിക്കുന്നു. സ്വപ്നാവസ്ഥയില്‍ സ്വപ്നാഭിമാനി സ്വപ്നത്തെ ദര്‍ശിക്കുന്നു; സുഷുപ്തിയില്‍ സുപ്തന്‍ സുഷുപ്തിയെ ‘ദര്‍ശിക്കുന്നു.’ അതുപോലെ തുരീയാവസ്ഥയില്‍ (സമാധിയില്‍) സാധകന്‍ ശുദ്ധചൈതന്യത്തെ (ജ്ഞാനത്തെ) ‘ദര്‍ശിക്കുന്നു.’

തത്ത്വമസ്യാദി മഹാവാക്യങ്ങളുടെ ലക്ഷ്യാര്‍ത്ഥത്തെ ഗാഢമായി വിചിന്തനം ചെയ്യുന്നതിന്റെ ചെയ്യുന്നതിന്റെ ഫലമായി മനസ്സ് അതിന്റെ പരിമിതമേഖലകളായ ‘വിഷയവികാരവിചാര’ങ്ങളെ വിട്ട് ബ്രഹ്മചിന്തനത്തില്‍ത്തന്നെ വ്യാപൃതമാവാന്‍ തുടങ്ങും. ഈ അവസ്ഥയില്‍ മനസ്സ് സൂക്ഷ്മഗ്രഹണത്തിന് സമര്‍ത്ഥ ഒരു ദിവ്യോപകരണമായി മാറുന്നു. അതത്രെ ‘ജ്ഞാനചക്ഷുസ്സ്’. പ്രസ്തുത ജ്ഞാനദൃഷ്ടികൊണ്ട് സാധകന്‍ പരമാത്മാവിനെ-ശ്രീരാമന്റെ യഥാര്‍ത്ഥസ്വരൂപത്തെ-‘ദര്‍ശിക്കുന്നു.’

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയുടെ ഏകാധിപത്യ പ്രവണതക്കെതിരായ പരാതിയുമായി അടൂര്‍ പ്രകാശ് ദല്‍ഹിക്ക്

World

ഒമാൻ പൈലറ്റ് അൽ-ഹമ്മാമിയുടെ കാര്യത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി സമ്മതിച്ച് യുഎഇ : പൈലറ്റിന് വധശിക്ഷ ലഭിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ

Kerala

‘ അള്ളാഹു അക്ബർ വിളിച്ച് കൊല്ലും, ഹനുമാൻ ചാലിസ വിളിച്ച് രക്ഷിക്കും…! ദൈവങ്ങളുടെ ഓരോ ലീലാവിലാസങ്ങൾ‘ ; ആരിഫ് ഹുസൈൻ

Kerala

ആനപ്രേമികള്‍ക്ക് പ്രിയങ്കരനായിരുന്ന ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ മിന്നലേറ്റ് ചരിഞ്ഞു

Kerala

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് പരിശോധന:പേട്ട പൊലീസ് സ്റ്റേഷനിലേക്ക് സിപിഎം പ്രകടനം,കന്റോണ്‍മെന്റ് സി ഐയെ മാറ്റണം

പുതിയ വാര്‍ത്തകള്‍

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

വയലാര്‍ അവാര്‍ഡ് ആര്‍. രാജശ്രീക്ക്, വളരെ വിലപിടിച്ചൊരു അംഗീകാരമെന്ന് നോവലിസ്റ്റ്

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണ സംവിധാനം

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.