Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഇന്ത്യ ലോകത്തിന്റെ നിറുകയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2017, 09:18 am IST
inVicharam

ഒറ്റ റോക്കറ്റില്‍ 104 ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് എത്തിച്ച് ഇന്ത്യ ലോക റെക്കോര്‍ഡ് സ്ഥാപിച്ചിരിക്കുന്നു. 2014 ല്‍ റഷ്യ സ്ഥാപിച്ച റെക്കോര്‍ഡാണ് ഇന്ത്യ തിരുത്തിക്കുറിച്ചിരിക്കുന്നത്. 37 ഉപഗ്രഹങ്ങളാണ് റഷ്യ വിക്ഷേപിച്ചത്. ഇതിനേക്കാള്‍ മൂന്നിരട്ടിയിലധികം ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ എത്തിച്ചാണ് ഇന്ത്യ ലോകത്തിന്റെ നിറുകയില്‍ എത്തിയിരിക്കുന്നത്. ബഹിരാകാശ ചരിത്രത്തില്‍ ചുവന്ന ലിപികളില്‍ രേഖപ്പെടുത്തേണ്ട മഹാസംഭവമാണിത്. ഇതോടെ ഇന്ത്യ ബഹിരാകാശത്തെ രാജ്ഞിയായിരിക്കുകയാണ്. ഈ മഹാദൗത്യം വിജയകരമായി നിര്‍വഹിച്ച ഐഎസ്ആര്‍ഒ ചരിത്രത്തില്‍ ഇടം നേടിയിരിക്കുകയാണ്. ഈ വിക്ഷേപണത്തോടെ ശ്രീഹരിക്കോട്ടയും ലോകചരിത്രത്തില്‍ സ്ഥാനംപിടിച്ചിരിക്കുന്നു. ഇന്ത്യയുടെ റോക്കറ്റായ പിഎസ്എല്‍വി ഏറ്റവും നൂതനമാണ്. 38 വിക്ഷേപണത്തില്‍ ഒരു ഭാഗിക തകരാര്‍ മാത്രമാണുണ്ടായത്. 1997 ല്‍ ഐഎസ്ആര്‍ഒ 34 പിഎസ്എല്‍വി റോക്കറ്റുകള്‍ തുടര്‍ച്ചയായി വിക്ഷേപിച്ച് ചരിത്രം സൃഷ്ടിച്ചിരുന്നു.

ഇന്ത്യയുടെ ഇപ്പോഴത്തെ ഉപഗ്രഹ വിക്ഷേപണം ഒരു എഞ്ചിനീയറിങ് വെല്ലുവിളിയാണ്. ഇതിന് പ്രത്യേക ഹാര്‍ഡ്‌വെയറും നൂതനമായ റിലീസ് സ്ട്രാറ്റജികളും ആവശ്യമായിരുന്നു. ഇവയൊക്കെ നമ്മുടെ ശാസ്ത്രജ്ഞന്മാരുടെ കഴിവുകൊണ്ട് നിര്‍മിച്ചെടുക്കാനായി എന്നത് അങ്ങേയറ്റം അഭിമാനകരമാണ്. വികസിത രാഷ്‌ട്രങ്ങള്‍ എന്ന് അഭിമാനിക്കുന്ന പലര്‍ക്കും ഇത്തരമൊരു നേട്ടത്തിന്റെ അടുത്തുപോലും എത്താന്‍ കഴിയാത്തപ്പോഴാണ് മൂന്നാം ലോക രാജ്യം എന്ന കുറ്റപ്പേരുകൂടിയുള്ള ഇന്ത്യ വന്‍ശക്തികളെ ഞെട്ടിച്ചിരിക്കുന്നത്. ഇപ്പോഴത്തെ വിക്ഷേപണ വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കൂടി ഐഎസ്ആര്‍ഒയെ അനുമോദിച്ചു. ഇത് ഇന്ത്യയുടെ ബഹിരാകാശ രംഗത്തെ ലോക റെക്കോര്‍ഡായതില്‍ ഇന്ത്യ അഭിമാനിക്കുന്നു. ഇന്ത്യ ഇതോടെ സ്‌പേസ് മാര്‍ക്കറ്റിലെ വലിയ കളിക്കാരായി മാറിയിരിക്കുകയാണ്. ഇനി ഇന്ത്യ വ്യാഴം, ശുക്രന്‍ എന്നീ ഗ്രഹങ്ങളിലേക്ക് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ തയ്യാറെടുക്കുകയാണ്.

714 കിലോ തൂക്കം വരുന്ന പ്രധാന ഉപഗ്രഹത്തിനോടൊപ്പം 103 ചെറിയ ഉപഗ്രഹങ്ങളും ഉള്‍പ്പെടുത്താനാണ് പദ്ധതിയിടുന്നത്. ഇത് വിജയിക്കുകയാണെങ്കില്‍ ഇന്ത്യ ലോകത്തില്‍ ഏറ്റവുമധികം സാറ്റലൈറ്റുകള്‍ വിക്ഷേപിച്ച രാജ്യം എന്ന ലോക റെക്കോര്‍ഡും കരസ്ഥമാക്കും. 2013 ല്‍ ഇന്ത്യ മനുഷ്യനിയന്ത്രണമില്ലാത്ത ഒരു റോക്കറ്റ് ചൊവ്വയെ ചുറ്റാന്‍ അയച്ചിരുന്നു.

ഇപ്പോള്‍ വിക്ഷേപിച്ചിരിക്കുന്ന പ്രധാന സാറ്റലൈറ്റിന് 914 കിലോ തൂക്കമുണ്ട്. ചെറിയ സാറ്റലൈറ്റുകള്‍ക്കെല്ലാം കൂടി 664 കിലോയും. ഇതോടെ ബഹിരാകാശ വിപണി പങ്കുവയ്‌ക്കാന്‍ വന്‍ശക്തികളോട് ഇന്ത്യ ആവശ്യപ്പെടുകയാണ്. ഈ രംഗത്ത് ഇന്ത്യയുമായി സഹകരിക്കാന്‍ മറ്റ് രാജ്യങ്ങള്‍ ഇനി നിര്‍ബന്ധിതമാകും എന്നുറപ്പാണ്. മംഗള്‍യാന്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ ഐഎസ്ആര്‍ഒ ചെലവഴിച്ചത് ‘ഗ്രാവിറ്റി’യെന്ന ഹോളിവുഡ് സിനിമ നിര്‍മിക്കാന്‍ വേണ്ടിവന്ന ചെലവിനേക്കാള്‍ കുറവായിരുന്നു.

ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കൗതുകകരമായ ഈ താരതമ്യം എടുത്തുകാട്ടിയത്. നമ്മുടെ ശാസ്ത്രജ്ഞരുടെ നൈപുണ്യവും ത്യാഗവും രാജ്യസ്‌നേഹവും പ്രതിബദ്ധതയുമാണ് ഇത്തരമൊരു നേട്ടം കൈവരിക്കാന്‍ ഇടവരുത്തിയത്. ഒറ്റ റോക്കറ്റില്‍ 104 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിച്ചതോടെ ലോകത്തെ ‘സ്‌പേസ് റേസിങ്’ ചൂടുപിടിക്കുകയാണ്. സോവിയറ്റ് യൂണിയനുമായുള്ള ശീതസമരം നിലനിന്ന കാലത്ത് ബഹിരാകാശ യുദ്ധം എന്നതായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ മുദ്രാവാക്യം. ഇത്തരം നശീകരണ സങ്കല്‍പ്പങ്ങള്‍ക്കുപകരം ശാസ്ത്രത്തെ സൃഷ്ടിപരമായി എങ്ങനെ ഉപയോഗിക്കാമെന്നാണ് ഇന്ത്യ ലോകരാഷ്‌ട്രങ്ങളെ കാണിച്ചുകൊടുത്തിരിക്കുന്നത്.

ഇപ്പോഴത്തേത് മഹത്തായ ചുവടുവയ്‌പ്പ് ആയിരിക്കുമ്പോള്‍ തന്നെ ഇനിയും ഔന്നത്യങ്ങള്‍ കീഴടക്കാനുള്ള ശേഷി ഇന്ത്യയ്‌ക്കുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. അതിലേക്കുള്ള യാത്ര ഐഎസ്ആര്‍ഒയും അതിലെ ശാസ്ത്രജ്ഞരും തുടരുക തന്നെയാണ്. ഇപ്പോഴത്തെ വിജയത്തില്‍ അഭിനന്ദിക്കുന്നതോടൊപ്പം ഇന്ത്യന്‍ ജനതയുടെ മുഴുവന്‍ പിന്തുണയും പ്രാര്‍ത്ഥനയും ഇതിന് ഒപ്പമുണ്ടാകും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.