ബ്യൂണസ് അയറിസ്: അർജന്റീനയിൽ ഉണ്ടായ ബസ് അപകടത്തിൽ 19 പേർ മരിച്ചു. ചിലിയോട് അതിർത്തി പങ്കിടുന്ന അക്കൊൻകാഗ്വ എന്ന പ്രദേശത്താണ് ദാരുണമായ അപകടം നടന്നത്. സംഭവത്തിൽ 20 പേർക്ക് പരിക്കേറ്റു.
40ഓളം വിനോദ സഞ്ചാരികളുമായി പോയ ബസാണ് അപകടത്തിൽപ്പെട്ടത്. മെൻഡോസ പ്രവശ്യയിൽ നിന്ന് ചിലിയിലേക്ക് പുറപ്പെടുമ്പോഴാണ് അപകടം നടന്നതെന്നാണ് വിവരങ്ങൾ. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: