പൂഞ്ഞാര്‍: നിയോജകമണ്ഡലത്തിലെ വിവിധ റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിനായി വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍പ്പെടുത്തി 33 ലക്ഷം രൂപ അനുവദിച്ചതായി പി.സി. ജോര്‍ജ് എംഎല്‍എ അറിയിച്ചു.
മന്നം-ചോലത്തടം റോഡ് 4ലക്ഷം, മുരിങ്ങപ്പുറം-ചെമ്മത്താംകുഴി റോഡ് 3ലക്ഷം, പാതാമ്പുഴ-മുളക്കത്തടം റോഡ് ഒരു ലക്ഷം, ചിറ്റടി-കൃഷ്ണവിലാസം റോഡ് 3ലക്ഷം, ഇഞ്ചിയാനി-സ്‌നേഹദീപം ജ്യോതിസ്പടി റോഡ് 2ലക്ഷം, രണ്ടാമൈല്‍-കുടക്കപ്പാറ-വേലനിലം റോഡ് 2ലക്ഷം, കുളംജംഗ്ഷന്‍-മാങ്ങാപ്പാറ റോഡ് 2ലക്ഷം, വള്ളക്കാട്-ഡില്‍മന്‍ റോഡ് 2ലക്ഷം, പുളിമാക്കല്‍ കോളനി-ജലാല്‍പ്പടി റോഡ് 2ലക്ഷം, മാട്ടേല്‍ക്കട-തടിക്കക്കുന്ന് റോഡ് 2ലക്ഷം, ആനയിളപ്പ്-കീരിയത്തോട്ടം റോഡ് ഒരു ലക്ഷം, ഞണ്ട്കല്ല്-കമ്പനി-തേവരുപാറ റോഡ് 2ലക്ഷം, പൂവാങ്കല്‍-മല്ലികശ്ശേരി റോഡ് 3ലക്ഷം, പാത്തിപ്പാറ-കണ്ണംമ്പള്ളി ക്ഷേത്രം റോഡ് 4ലക്ഷം എന്നീ റോഡുകള്‍ക്കാണ് തുക അനുവദിച്ചത്.
















