ചങ്ങനാശേരി: റബര്‍ക്ഷീര മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകവേദിയുടെ നേതൃത്വത്തില്‍ റബര്‍ ഷീറ്റുകത്തിച്ചും പശുവിന്‍ പാലൊഴുക്കിയും കോട്ടമുറിയില്‍ സമരം നടത്തി. ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷകവേദി പ്രസിഡന്റ് വി.ജെ. ലാലി മുഖ്യപ്രഭാഷണം നടത്തി. സമരസമിതി ചെയര്‍മാന്‍ എം.സി ഫിലിപ്പിന്റെ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബാബു കുട്ടന്‍ചിറ, ടോമി ജോസഫ്, അനില്‍ പായിക്കാട്, കെ.എ ജോര്‍ജ്, ശാന്തമ്മ വര്‍ഗീസ്, സുരേഷ് കുമാര്‍ വിജി, അനില്‍കുമാര്‍ പി.എന്‍, പി.വി ലീലാമ്മ, ഫിലോമിന ജെയിംസ്, ജെയിംസ് ഔസേപ്പ്, എ.എസ് തോമസ്, അബ്രഹാം മാത്യു എന്നിവര്‍ പ്രസംഗിച്ചു. കന്നുകാലി വില്‍പന നിരോധന ഉത്തരവ് പിന്‍വലിക്കുക, റബര്‍ തറവില 200 രൂപയാക്കുക, റബര്‍ ആക്ട് നടപ്പിലാക്കുക, കര്‍ഷക പെന്‍ഷന്‍ ഉടന്‍ നല്‍കുക, റബര്‍ സബ്‌സിഡികള്‍ പുന:രാരംഭിക്കുക, കേന്ദ്ര വിലസ്ഥിരതാ ഫണ്ടില്‍ നിന്നും പണം അനുവദിക്കുക തുടങ്ങിയ 15 ഇനആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
















