മുട്ടുചിറ: സ്‌കൂളിലേക്ക് പോകുന്ന വഴിയില്‍ വിദ്യാര്‍ത്ഥിയെ തെരുവ് നായ കടിച്ചു. മുട്ടുചിറ സെന്റ് ആഗ്നസ് സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിയും മുട്ടുചിറ നെടിയാനിയില്‍ സിബിയുടെ മകന്‍ ആല്‍ബി(12) നെയാണ് തെരുവ് നായ കടിച്ചത്.
വെള്ളിയാഴ്‌ച്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. ആല്‍ബിന്‍ വീട്ടില്‍ നിന്ന് സമീപത്തുള്ള സ്‌കൂളിലേക്ക് നടന്നു പോകുന്നതിനിടയില്‍ മുട്ടുചിറ ആയുര്‍വേദ ആശുപത്രിക്ക് മുന്നില്‍ വെച്ച്് ആല്‍ബിനെ തെരുവ് നായ കടിക്കുകയായിരിന്നു.
കൈക്കും കാലിനും കടിയേറ്റ ആല്‍ബിനെ കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. മുമ്പും ഇവിടെ വെച്ച് പലരേയും തൈരുവ് നായ ആക്രമിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
















