കല്ലറ: പാണ്ഡവര്‍കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ അഷ്ടബന്ധ കലശവും സഹസ്ര കലശാഭിഷേകവും ഇന്ന് മുതല്‍ 22 വരെ നടത്തും. മനയത്താറ്റുമന ചന്ദ്രശേഖരന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും.
ഇന്ന് വൈകിട്ട് 5ന് ആചാര്യവരണം, തുടര്‍ന്ന് അങ്കുരാരോപണം വും വാസ്തുബലിയും. 18ന് രാവിലെ 5ന് കലശപൂജകളും അഭിഷേകവും തുടര്‍ന്ന് കലശാഭിഷേകം, വൈകിട്ട് 5ന് സ്ഥലശുദ്ധിയും അങ്കുരപൂജയും. 19ന് രാവിലെ 5ന് അഗ്നി ജനനം തുടര്‍ന്ന് ഹോമകലശാഭിഷേകങ്ങള്‍, വൈകിട്ട് 5ന് അങ്കുരപൂജ.
20ന് രാവിലെ 5ന് കലശാഭിഷേകം, വൈകിട്ട് 5ന് അങ്കുരപൂജ. 21ന് 5ന് തത്വഹോമവും കലശവും വൈകിട്ട് 5ന് കലശാധിവാസം. 22ന് രാവിലെ 5ന് പരികലശാഭിഷേകവും ശ്രീഭൂതബലിയും
















