ഏതുസമയവും നിലംപൊത്താവുന്ന രീതിയില്‍ സ്ഥിതിചെയ്യുന്ന ജലസംഭരണി
ആലപ്പുഴ: കാക്കാഴം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കുടിവെള്ള സംഭരണി അത്യന്തം അപകടാവസ്ഥയിലായിട്ട് നാളുകളേറെ. ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി 1,300ഓളം വിദ്യാര്‍ത്ഥികളും 45ലധികം ജീവനക്കാരും ആശ്രയിക്കുന്ന ഈ ജലസംഭരണി ഇന്ന് പൊട്ടിച്ചോര്‍ന്നുകൊണ്ടിരിക്കുന്നു. അതുനിമിഷവും ഇത് തകര്‍ന്ന് താഴേക്ക് വീഴാവുന്ന അവസ്ഥയിലാണ്. ഇതിനു താഴെയാണ് എല്‍പി, യുപി ഉള്‍പ്പെടെയുള്ള കൊച്ചുകുട്ടികളുടെ ക്ലാസ്മുറികള്‍ സ്ഥിതി ചെയ്യുന്നത്. അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും പരിഹാരനടപടികളായില്ല. ഇനിയും അവഗണന തുടര്‍ന്നാല്‍ ഇത് ഗുരുതരമായ അപകടത്തിനിടയാക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
















