Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

‘ആത്മഹത്യ ചെയ്യാത്തത് കുട്ടികളെ ഓര്‍ത്ത് ‘

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 11:36 am IST
in Kollam

പത്തനാപുരം: സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് ബിനുകുമാറി (43) ല്‍ നിന്നും മുന്‍പും ധന്യയ്‌ക്ക് ക്രൂര മര്‍ദ്ദനമേല്‍ക്കേണ്ടി വന്നിട്ടുണ്ട്. ക്രൂരതയും പീഡനവും സഹിക്കാനാകാതെ പല പ്രാവശ്യം ധന്യ ആത്മഹത്യയ്‌ക്ക് ശ്രമിച്ചെങ്കിലും പറക്കമുറ്റാത്ത രണ്ട് പെണ്‍മക്കളെ ഓര്‍ത്താണ് ചെയ്യാതിരുന്നത്. വിവാഹം കഴിഞ്ഞ് ആദ്യ നാളുകളില്‍ ഇരുവരും സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നത്.

സ്വകാര്യ സ്ഥാപനത്തില്‍ വെല്‍ഡറായ ബിനുകുമാര്‍, വിവാഹം കഴിഞ്ഞ് രണ്ടാംവര്‍ഷം ധന്യ ഗര്‍ഭിണിയായിരിക്കുമ്പോള്‍ വിദേശത്ത് ജോലിയ്‌ക്കായി പോയി. ഗള്‍ഫില്‍ നിന്നും മടങ്ങി എത്തിയതിന് ശേഷമാണ് സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം മര്‍ദ്ദനം തുടങ്ങിയത്. ഭര്‍തൃമാതാവ് സരസ്വതി(75)യാണ് മര്‍ദ്ദനത്തിന് കൂട്ടുനില്‍ക്കുന്നത്. മകന് സ്ത്രീധനം കുറഞ്ഞു പോയതായും ഇതിലും കൂടുതല്‍ പണവും സുന്ദരിയായ മരുമകളേയും ലഭിച്ചേനെയെന്നും ഭര്‍തൃമാതാവ് നിരന്തരം കുറ്റപ്പെടുത്തുമായിരുന്നുവെന്നും നാല് ലക്ഷം രൂപ എത്രയും വേഗം തരണമെന്ന് ആവശ്യപ്പെട്ടതായും ധന്യ പറയുന്നു.

നിര്‍ദ്ധന കുടുംബമാണ് ധന്യയുടേത്. വളരെ ബുദ്ധിമുട്ടി പലിശയ്‌ക്ക് പണം കടമെടുത്തും മറ്റുമാണ് ധന്യയുടെ വിവാഹം നടത്തിയത്. ആശാരിപണി ചെയ്തുവന്ന ധന്യയുടെ അച്ഛന്‍ ബാലകൃഷ്ണന്‍ ശരീരം തളര്‍ന്ന് ഇപ്പോള്‍ കിടപ്പിലാണ്. മുന്‍പും മര്‍ദ്ദനമേല്‍ക്കേണ്ടി വന്നിട്ടും ബുദ്ധിമുട്ടോര്‍ത്ത് വീട്ടുകാരെ അറിയിച്ചിരുന്നില്ല. ഇപ്പോള്‍ ആസിഡ് പ്രയോഗം നടത്തിയപ്പോഴും നാലുനാള്‍ ആരേയും അറിയിക്കുകയോ ചികിത്സ നടത്തുകയോ ചെയ്തിരുന്നില്ല.

കേസ് കൊടുത്താല്‍ തന്നെയും മകളേയും മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. സമീപവാസികളില്‍ ചിലരാണ് പത്തനാപുരത്തെ ധന്യയുടെ വീട്ടുകാരെ വിവരം അറിയിച്ചത്. ഭയന്നിട്ട് വീട്ടുകാരും പോലീസില്‍ പരാതിപ്പെടാന്‍ തയ്യാറായില്ല. പത്ത് ദിവസത്തിന് ശേഷമാണ് പോലീസില്‍ പരാതി നല്‍കിയത്. ധന്യയുടെ അഞ്ചു വയസ്സുകാരി മകള്‍ ഒപ്പമുണ്ട്. ഒന്‍പതു വയസ്സുകാരിയായ മകള്‍ ഭര്‍തൃ ഗൃഹത്തിലാണ്. കുട്ടികളെ ഓര്‍ത്താണ് ധന്യയ്‌ക്ക് ഏറെ ദു:ഖം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വായനമുറി: ഹിന്ദുരാഷ്‌ട്രത്തിലെ ഹിന്ദുക്കൾ എട്ടാംകിട പൗരന്മാരോ?

Kerala

പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണം; ‘കാരണഭൂതൻ’ പാട്ട് അവതരിപ്പിച്ച പാറശാല ഏരിയ കമ്മിറ്റി

Kerala

പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടൽ; ശുപാർശ പിൻവലിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം, പിന്നിൽ നിയമപ്രശ്നം

കൂത്തുപറമ്പില്‍ ശങ്കരനെല്ലൂര്‍ ചന്ത്രോത്ത് വലിയവീട്ടില്‍ മഠത്തില്‍ 21 പേര്‍ വ്രതമെടുത്ത് മഠത്തില്‍ കയറിയപ്പോള്‍
Kannur

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: നെയ്യമൃത് സംഘങ്ങള്‍ മഠങ്ങളില്‍ പ്രവേശിച്ച് കഠിനവ്രതം ആരംഭിച്ചു

World

സ്വർണ്ണ ഉടുപ്പിട്ട് , സ്വർണ്ണപാത്രങ്ങളിൽ ആഹാരം കഴിക്കുന്ന ഒരു വയസുകാരി ; ദുബായിലെ കോടീശ്വരൻ സതീഷ് സാംപാൽ മകൾക്കായി ഒരുക്കിയിരിക്കുന്നത്

പുതിയ വാര്‍ത്തകള്‍

ബെംഗളൂരുവില്‍ മലയാളി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസ്: പ്രതി ഹൈനസ് പിടിയിൽ

എസ്ബിഐ ജീവനക്കാരുടെ സമരം മാറ്റിവെച്ചു; 25നും 26നും ശാഖകള്‍ തുറന്നു പ്രവര്‍ത്തിക്കും

ലിവ് ഇൻ റിലേഷൻഷിപ്പിനൊടുവിൽ ഗുരുവായൂര്‍ നടയില്‍ അമേയയ്‌ക്ക് താലി ചാർത്തി ജിഷിൻ 

കൊലക്കേസ് പ്രതി പരോളിൽ ഇറങ്ങി മുങ്ങി, പൃഥ്വിരാജിന്റെ എമ്പുരാനിൽ ഉൾപ്പെടെ നിരവധി സിനിമകളിൽ അഭിനയിച്ചു: ഒടുവിൽ ഗുജറാത്ത് പോലീസ് കുടുക്കി

കന്നുകാലി കശാപ്പും റോഡിലെ ഈദ് പ്രാർഥനയും തടയുന്നത് തീക്കളി, കോടതി വിധിയല്ല ഖുർആൻ മാത്രം അനുസരിക്കും; സുവേന്ദു അധികാരിക്കെതിരെ ഹുമയൂൺ കബീറിന്റെ ഭീഷണി

നീറ്റ് പുനഃപരീക്ഷ; വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് ബീഹാർ സർക്കാർ, ആശ്വാസ നടപടികളുമായി സമ്രാട് ചൗധരി

പരാജയത്തിന്റെ കാരണം പിണറായി, എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് കാരണഭൂതൻ പാട്ടും തിരുവാതിരയും അവതരിപ്പിച്ച ഏരിയ കമ്മിറ്റി

ഇറാനെതിരെ വീണ്ടും ശക്തമായ ആക്രമണം നടത്താൻ ട്രംപിന്റെ നീക്കം

ഇറാൻ യുദ്ധത്തെച്ചൊല്ലി അഭിപ്രായവ്യത്യാസം; ട്രംപിന്റെ ഇന്റലിജൻസ് മേധാവി സ്ഥാനം രാജി വച്ച് തുളസി ഗബ്ബാർഡ്

ചരിത്രനേട്ടവുമായി ഉഡുപ്പി കൊച്ചിന്‍ ഷിപ്‌യാര്‍ഡ്; ഒരു വര്‍ഷത്തിനുള്ളില്‍ എട്ട് കപ്പലുകള്‍ നിര്‍മിച്ച് കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.