ന്യൂദല്‍ഹി: നോട്ട് അസാധുവാക്കൽ പ്രക്രിയ ഏറെക്കുറേ പൂര്‍ത്തിയാക്കിയതായി കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി. വളരെ സുഗമമായിത്തന്നെ പുതിയനോട്ടുകളുടെ വിതരണവും പൂര്‍ത്തീകരിക്കാന്‍ സാധിച്ചെന്നും അദ്ദേഹം അറിയിച്ചു.
ലോകത്ത് ഒരിടത്തും ഇത്രയും സുഗമമായരീതിയില്‍ കറന്‍സി മാറ്റം നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നോട്ടസാധുവാക്കലിലൂടെ രാജ്യം മാറ്റത്തിന്റെ പാതയിലാണ്. എല്ലാവരും ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങിയെന്നും ഇത് വളര്‍ച്ചനിരക്ക് ഉയര്‍ത്താന്‍ സഹായിക്കുമെന്നും ജെയ്റ്റ്ലി കൂട്ടിച്ചേർത്തു.
















