Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kasargod

പി.ദാമോദരന്‍ പണിക്കര്‍ക്ക് വീണ്ടും പുരസ്‌കാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 08:09 am IST
inKasargod

കാഞ്ഞങ്ങാട്: പൂരക്കളി മറത്തുകളി രംഗത്തെ നിറ സാന്നിധ്യമായ കാഞ്ഞങ്ങാട് പി ദാമോദര പണിക്കരെ തേടി വീണ്ടും പുരസ്‌കാരമെത്തി. വടകര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റിന്റെ പുരസ്‌കാരമാണ് ഈ സംസ്‌കൃത പണ്ഡിതന് ലഭിച്ചത്. 1951 ല്‍ ജനിച്ച ദാമോദരന്‍ പണിക്കര്‍ ഹൈസ്‌കൂള്‍ പഠനത്തിന് ശേഷം പ്രമുഖ സംസ്‌കൃത പണ്ഡിതനായിരുന്ന കുഞ്ഞിവീട്ടില്‍ എഴുത്തച്ഛന്റെ കീഴിലാണ് സംസ്‌കൃതവും പൂരക്കളി സാഹിത്യവും അഭ്യസിച്ചത്. പതിനെട്ടാം വയസ്സില്‍ പാണപ്പുഴ ഒറവങ്കര ഭഗവതി ക്ഷേത്രത്തില്‍ മറത്തുകളി അരങ്ങേറ്റം നടത്തി. തുടര്‍ന്ന് സംസ്‌കൃതം, സാഹിത്യം, കാവ്യം, തര്‍ക്കം, അലങ്കാരം, ജ്യോതിഷം വേദാന്തം തുടങ്ങിയ മേഖലകളില്‍ പഠനം നടത്താന്‍ ശിരോമണി കുഞ്ഞിക്കോരന്‍ പണിക്കര്‍, കൊടക്കാട് മാധവന്‍ നമ്പൂതിരി, ഒ.കെ മുന്‍ഷി എ കെ പി പയ്യന്നൂര്‍, രാമന്തളി കൃഷ്ണന്‍ പണിക്കര്‍, സി എച്ച് സുരേന്ദ്രന്‍ നമ്പ്യാര്‍ എന്നിവരുടെ ശിഷ്യത്വം സ്വീകരിച്ചു. ഇരുപത്തഞ്ചാം വയസ്സില്‍ തൃക്കരിപ്പൂര്‍ കുന്നച്ചേരി ശ്രീ പൂമാല ഭഗവതി ക്ഷേത്രത്തിന്റെ വകയായുള്ള പട്ടും വളയും പ്രശസ്ത ഭക്തകവി ടി എസ് തിരുമുമ്പില്‍ നിന്നാണ് ഏറ്റുവാങ്ങിയത് . തുടര്‍ന്ന് നാല്‍പ്പത്തി രണ്ടാമത്തെ വയസ്സില്‍ മറത്തുകളി രംഗത്തെ പരമോന്നത ബഹുമതിയായ വീരശൃംഖല നീലേശ്വരം ശ്രീ നാഗച്ചേരി ഭഗവതി ക്ഷേത്രത്തില്‍ നിന്നും ലഭിച്ചു. സ്‌കൂള്‍ കലോത്സവങ്ങളില്‍ സബ്ജില്ല, ജില്ല, സംസ്ഥാന മത്സരങ്ങളില്‍ കഴിഞ്ഞ 25 വര്‍ഷങ്ങളായി വിധികര്‍ത്താവായി സേവനമനുഷ്ടിച്ചിട്ടുണ്ട്. കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ വിവിധ ക്ഷേത്രങ്ങളില്‍ തുടര്‍ച്ചയായി 47 മറത്തുകളി അവതരിപ്പിച്ചിട്ടുണ്ട് .നിരവധി ശിഷ്യന്‍മാരെ ഈ രംഗത്തേക്ക് കൈപിടിച്ചുയര്‍ത്താന്‍ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. കലാ സാംസ്‌കാരിക കായിക രംഗത്തും ശ്രദ്ധേയനായ പണിക്കര്‍ കബഡിയില്‍ ജില്ലാ സംസ്ഥാന ടീമുകളുടെ കുപ്പായമണിഞ്ഞ കായിക പ്രതിഭ കൂടിയാണ് . പാരലല്‍ കോളേജില്‍ സംസ്‌കൃത അദ്ധ്യാപകനായിരുന്ന ഇദ്ദേഹം മികച്ച ഒരു ആദ്ധ്യാത്മിക പ്രഭാഷകനുമാണ്. കേരള ഫോക് ലോര്‍ അക്കാദമിയില്‍ നിരവധി കാലം അംഗമായിട്ടുണ്ട്. 2001 ല്‍ കേരള സംഗീത നാടക അക്കാദമി സാരസ്വത പുരസ്‌കാരം നേടിയ ഈ അനുഷ്ഠാന കലാ വിദഗ്ധന് 2010 ല്‍ ഫോക് ലോര്‍ അക്കാദമിയുടെ ഫെല്ലോഷിപ്പും ലഭിച്ചു. നാടക രംഗത്ത് ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത പണിക്കര്‍ പൂരക്കളിയുമായി ബന്ധപ്പെട്ട കര്‍മ്മയോഗിയെന്ന സിനിമയില്‍ പൂരക്കളി പണിക്കരായി അഭ്രപാളിയില്‍ എത്തിയ കലാകാരന്‍ കൂടിയാണ്. പരേതരായ ചാലില്‍ വളപ്പില്‍ അമ്പാടി അമ്മിണി അമ്മ എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ ഗീത. മക്കള്‍ ദീപക്, രഞ്ജിത്ത്, സംവിത്ത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഖഫ് ബോര്‍ഡ് പുനഃസംഘടന സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല

India

ക്ഷേത്രഭൂമി താലൂക്ക് ഓഫീസിനായി ഏറ്റെടുത്ത തമിഴ് നാട് സര്‍ക്കാരിന് തിരിച്ചടി, സംരക്ഷകനാണ്, ഉടമസ്ഥനല്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി ട്രേഡേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് അതുൽ ഭാർഗവയും ഭാരതീയ ഉദ്യോഗ് വ്യാപാര്‍ മണ്ഡല്‍ നേതാവും (നടുവിലും വലത്തും)
India

ദല്‍ഹിയിലെ കോണ്‍ഗ്രസ്-സിജെപി സമരങ്ങള്‍ക്കെതിരെ വ്യാപാരികളും ജനങ്ങളും ഇറങ്ങുന്നു; ഇനിയും സമരം തുടര്‍ന്നാല്‍ അടിച്ചോടിക്കും

India

മൂന്ന് മാസം ഗർഭിണിയായ തന്നെ ദുരുപയോഗം ചെയ്തു, ഭീഷണിപ്പെടുത്തി, ബലപ്രയോഗം നടത്തി ; രാഹുൽ ഗാന്ധിക്കെതിരെ ഡിസിപിക്ക് പരാതി നൽകി റിച്ച പരാശർ

Kerala

ഓംപ്രകാശ് മാഥൂര്‍ 23ന് കേരളം ഗവര്‍ണറായി ചുമതലയേല്‍ക്കും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധം: ട്രാന്‍സ് വുമണിന് സ്ത്രീയുടെ നിയമ പരിരക്ഷയില്ലെന്ന് കോടതി

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

നേഹ ബോറയ്‌ക്ക് വേണ്ടി ഇടത് പക്ഷവും കോണ്‍ഗ്രസും തമ്മില്‍ പിടിവലി…

കിഫ്ബി പൊന്മുട്ടയിട്ടിരുന്ന താറാവെന്ന് മുന്‍ മന്ത്രി വി എന്‍ വാസവന്‍, മുട്ട കിട്ടിയത് ആര്‍ക്കെന്ന ചോദ്യം ബാക്കി

വിവാഹ വാഗ്ദാനം നല്‍കി വനിതകളില്‍ നിന്നും പണം തട്ടുന്ന വിരുതന്‍ മലപ്പുറത്ത് പിടിയിലായി

‘നൊ ആഡഡ് ഷുഗര്‍’ കോടതി കയറി, ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ ഉത്തരവിന് സ്‌റ്റേ

കൂറകൾ നാട് കുട്ടിച്ചോറാക്കും , ഇത്തരം വിഘടന വാദങ്ങളെ അടിച്ചൊതുക്കണം ; ഇല്ലെങ്കിൽ ഇന്ത്യ പിന്നെ ഇല്ല ;  ആരിഫ് ഹുസൈൻ തെരുവത്ത് 

മാത്യു കുഴല്‍നാടന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലിസില്‍ പരാതി

സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഈ മാസം 24 വരെ നീട്ടി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

33 അംഗ യാത്രാസംഘം എത്തിയപ്പോള്‍ വിമാനമില്ല! കേസായി, വാറണ്ടായി, ഒടുവില്‍ നഷ്ടപരിഹാരം നല്‍കി വിമാനക്കമ്പനി

വിദേശ പൗരനായി ഇന്ത്യയില്‍ ഉപജീവനെത്തിയ ഇമ്രാന്‍ എന്തിന് രാജ്യദ്രോഹസമരത്തില്‍ പങ്കെടുത്തു? കേസ് ബോംബെ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.