വാഴപ്പള്ളി: എസ്എസ്എല്‍സി, പ്ലസ്ടു (കേരളാ, സിബിഎസ.ഇ, ഐസിഎസ്ഇ) പരീക്ഷകളില്‍ 80 ശതമാനത്തിന് മുകളിലും എസ്.സി. എസ്. ടി വിഭാഗക്കാര്‍ക്ക് 60 ശതമാനം മാര്‍ക്കിനും മുകളിലും മാര്‍ക്ക് വാങ്ങി വിജയിച്ച ബാങ്ക് അംഗങ്ങളുടെ മക്കള്‍ക്ക് ചങ്ങനാശേരി നോര്‍ത്ത് സര്‍വീസ് സഹകരണ ബാങ്ക് വിദ്യാഭാസപുരസ്‌കാരം നല്‍കുന്നു. കുട്ടികള്‍ സ്വയം സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പി സഹിതം 24 ന് മുമ്പായി ബാങ്ക് ഹെഡ് ആഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.
















