കോട്ടയം: യുഎന്നിന്റെ കീഴില്‍ സ്‌പെയിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് എയിഡ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സിന്റെ കേരള ചീഫ് എക്‌സിക്യൂട്ടീവ് ഡയറക്ടറായി വാകത്താനം സ്വദേശി അനില്‍കുമാര്‍. എം.എ നിയമിതനായി.
സംഘടനയുടെ അന്താരാഷ്‌ട്ര പ്രസിഡന്റ് പ്രിന്‍സ് ഹോഹെന്‍ലോഹെ ഇന്ത്യന്‍ ചാപ്റ്റര്‍ സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് താരിക്ക് സാക്കി എന്നിവരാണ് പുതിയ കേരളാ ചീഫിനെ നിയമിച്ചത്. ബിജെപി ഒബിസി മോര്‍ച്ച കോട്ടയം ജില്ലാ സെക്രട്ടറിയായ അനിലിന് കോഴിക്കോട് ശാന്താദേവി പുരസ്‌കാര സമിതി ചെയര്‍മാന്‍, പൈതൃക പഠനവേദി സെക്രട്ടറി, പുതുപ്പള്ളി ചാരിറ്റി ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ എന്നീ ചുമതലകളുമുണ്ട്.
















