Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

വായനാസഞ്ചാരിയുടെ പുസ്തക നിര്‍മ്മിതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 01:16 pm IST
inLiterature

പുസ്തകവും വായനയും മാത്രമല്ല അവയുടെ മഷിമണവും വേണമായിരുന്നു. അങ്ങനേയും കൂടിയുള്ള ആവേശത്തിലാണ് പ്രമുഖ പത്രങ്ങളില്‍ സര്‍ക്കുലേഷനില്‍ ജോലി നോക്കിയത്. അതിനു മുന്‍പ് ഒരിക്കല്‍പ്പോലും ഒരു ജോലിക്ക് അപേക്ഷിച്ചിട്ടില്ല. കുറച്ചുകാലം കമ്പ്യൂട്ടര്‍ പഠനത്തിലായിരുന്നു ശ്രദ്ധ. ഒരു സുഹൃത്തു വഴിയാണ് മാതൃഭൂമിയില്‍ സര്‍ക്കുലേഷനില്‍ കയറിയത്. പിന്നെ അതേ ജോലി തന്നെ ഇന്ത്യന്‍ എക്സ്‌പ്രസില്‍. ബിസിനസ് കേരളയുടെ കേരളത്തിലെ ചുമതലക്കാരനുമായി. കിട്ടിയ ജോലികളെല്ലാം അക്ഷര ലോകത്തായിരുന്നു. അപ്പോഴും തനിക്കുള്ളതു വരാനിരിക്കുന്നതേയുളളൂ എന്ന അസംതൃപ്തിയുടെ സൗഖ്യത്തിലായിരുന്നു ഷാജേന്ദ്രന്‍. പുസ്തകം കണ്ടും തൊട്ടും വായിച്ചുമൊക്കെ പ്രണയം കൂടിയപ്പോള്‍ പുസ്തക നിര്‍മിതി എന്ന ജ്വരം തലേല്‍ക്കേറി. പ്രസാധകന്‍ എന്നുള്ള മന്ത്രം ആയിരക്കണത്തിനു നിത്യേനെ ഉരുക്കഴിച്ചു നേടിയതാണ് ബുക്കര്‍മാന്‍ എന്ന പബ്‌ളിഷിങ്ങ് കമ്പനി.

നേട്ടത്തിനും ലാഭത്തിനും മറ്റുമായി വിപണീസൗഹൃദമുള്ളവയാണ് കച്ചവടക്കാര്‍ വിറ്റഴിക്കുന്ന ഉല്‍പ്പന്നം. പുസ്തക വായന മരിക്കുന്നുവെന്നു വലിയവായില്‍ ചിലര്‍ നിലവിളിക്കുമ്പോള്‍ പുസ്തക പ്രസാധനത്തിന്റെ വശങ്ങളെക്കുറിച്ച് എന്തെന്നു പോലും അറിയാത്തവര്‍ സ്വാഭാവികമായിത്തന്നെ മുഖം മാറ്റും. പുസ്തക വിപണിയെക്കുറിച്ച് അങ്ങനെ ആര്‍ക്കും അറിയില്ല. ലക്ഷത്തില്‍ പത്തുപേരായിരിക്കും പ്രസാധനത്തക്കുറിച്ചു ചിന്തിക്കുക. അതില്‍ ഒരാളായിരിക്കാം അതു പ്രാവര്‍ത്തികമാക്കുക. അങ്ങനെയുള്ള ഒരാളാണ് ഷാജേന്ദ്രന്‍. കുറെക്കാലം ഉന്തി ഉരുട്ടിക്കൊണ്ടുപോയി നിലനിര്‍ത്തിയിട്ടു വേണം പിന്നെ നേട്ടമുണ്ടാക്കാന്‍ എന്നറിഞ്ഞുകൊണ്ടാണ് മറ്റു ജോലികളെല്ലാം ഉപേക്ഷിച്ച് ബുക്കര്‍മാന്‍ എന്ന സ്വപ്‌ന നിര്‍വൃതിയിലേക്കു ഈ ചെറുപ്പക്കാരന്‍ വീണത്. വേറിട്ട പുസ്തകങ്ങളിലൂടെ വായനയുടെ വൈവിധ്യമാര്‍ന്ന സാംസ്‌ക്കാരിക ബോധ്യങ്ങള്‍ സമൂഹത്തിനു പകരുക എന്നതാണ് ലക്ഷ്യം. നേട്ടങ്ങള്‍ പന്നാലെ വരുമെന്നു ഷാജേന്ദ്രന്‍ വിശ്വസിക്കുന്നു. പുതിയ വായനയും പുതിയ എഴുത്തുകാരും തന്നെയാണ് മുന്നില്‍. വലിയൊരു സഹൃദയക്കൂട്ടായ്‌മയുടെ പ്രചോദനവും കൂടിയുണ്ടായിരുന്നു ബുക്കര്‍മാന്റെ പിറവിക്ക് എന്നതും എടുത്തു പറയണം.

മൂന്നു വര്‍ഷത്തിനിടയില്‍ നോവലും കഥയും കവിതയും ചരിത്രവുമായി ഇരുപത്തഞ്ചോളം പുസ്തകങ്ങളിറക്കി. പ്രശസ്ത പത്രപ്രവര്‍ത്തക ലീലാ മേനോന്റെ ആത്മകഥയെ അധികരിച്ചു എഴുതപ്പെട്ട നോവല്‍ വെയിലിലേക്കു മഴ ചാഞ്ഞു ആയിരുന്നു ആദ്യ പുസ്തകം. ഈ നോവലിന് അവാര്‍ഡു ലഭിച്ചു. സി.വി.ഹരീന്ദ്രന്റെ ചെറുകഥാ സമാഹാരമായ കുറിഞ്ഞി ആണ് രണ്ടാമത്തെ പുസ്തകം. അതിന് അഞ്ച് അവാര്‍ഡുകള്‍ കിട്ടി. നിലവാരമുള്ള പുസ്തകങ്ങളാണ് ബുക്കര്‍മാന്‍ ഇറക്കുന്നതെന്നു സ്വയം ബോധ്യപ്പെട്ടു. മലയാളിയുടെ ഇംഗ്‌ളീഷ് വായനയെക്കണ്ട് ഇംഗ്‌ളീഷ് പുസ്തകവും ബുക്കര്‍മാന്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. ഇംഗ്‌ളീഷില്‍ എഴുതുന്ന മലയാളികളില്‍ ശ്രദ്ധേയനായിക്കൊണ്ടിരിക്കുന്ന ശ്രീജിത്ത് സായ് എന്ന എഴുത്തുകാരനെ കൈപിടിച്ചുയര്‍ത്തിയത് അദ്ദേഹത്തിന്റെ നോവല്‍ ദ മോണോമെന്റ്‌സ് ഓഫ് ഡെസ്പയര്‍ ബുക്കര്‍മാന്‍ പ്രസിദ്ധീകരിച്ചുകൊണ്ടാണ്.മലയാളിക്കും നന്നായി ഇംഗ്ലീഷ് പുസ്തകം ഇറക്കാന്‍ കഴിയുമെന്ന് പ്രശസ്ത എഴുത്തുകാരന്‍ പിഎഫ് മാത്യൂസ് സായിയുടെ പുസ്തകം കണ്ട് അഭിപ്രായപ്പെടുകയുണ്ടായി.

മാലിന്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് കുറെക്കാലം പ്രവര്‍ത്തിച്ചിരുന്നു. നല്ലൊരു പരിസ്ഥിതി പ്രവര്‍ത്തകനും മികച്ച വാഗ്മിയും കൂടിയാണ് ഷാജേന്ദ്രന്‍. അതുകൊണ്ട് ചെല്ലുന്നിടത്തെല്ലാം ഒഴിഞ്ഞുമാറിയാലും രണ്ടു വാക്കു പറയാന്‍ സ്‌നേഹ സമ്മര്‍ദത്തിന്റെ വേദിയുണ്ടാകും. തുമ്പൂര്‍ മൊഴി മോഡല്‍ മാലിന്യ സംസ്‌ക്കരണം ആദ്യമായി നടപ്പാക്കിയത് ഷാജേന്ദ്രനും കൂടി അംഗമായ പരിസ്ഥിതി സംഘടനയാണ്. മണ്ണുത്തി സര്‍വകലാശാലയിലെ ഡോ.ഫ്രാന്‍സിസ് സേവ്യറാണ് തുമ്പൂര്‍ മൊഴി മോഡല്‍ കണ്ടെത്തിയത്. അതാണ് ഇപ്പോള്‍ മന്ത്രി തോമസ് ഐസക്ക് നടപ്പാക്കിയിരിക്കുന്നത്.

വായനയുടെ നാട്ടുനടപ്പും അതിലെ മാറ്റങ്ങളുമൊക്കെ നിരീക്ഷിക്കുന്നുണ്ട് ഷാജേന്ദ്രന്‍. വായനയുടെ പുത്തന്‍ പരിപ്രേക്ഷ്യവും പുസ്തകങ്ങളുടെ സാരസ്വതവും പകരാന്‍ വിദ്യാര്‍ഥികള്‍ക്ക് സാഹിത്യമത്സരങ്ങളും മുതിര്‍ന്നവര്‍ക്ക് വായനാ പദ്ധതിയും മറ്റുമായി എഴുത്തും വായനയും എന്ന പ്രോഗ്രാം ബുക്കര്‍മാന്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ആരോടും മത്സരമില്ല. വേറിട്ട വഴികളിലൂടെയാണ് സഞ്ചാരം. സ്വപ്‌നങ്ങള്‍ക്കു പിന്നാലെയല്ല സ്വപ്‌നങ്ങള്‍ പിന്നാലെ വരുമെന്ന് ഷാജേന്ദ്രന്‍. ഇടപ്പള്ളിയില്‍ താമസം. അച്ഛന്‍ സുകുമാരന്‍നായര്‍ നേരത്തെ മരിച്ചു. അമ്മ ശാന്തകുമാരി. ഭാര്യ സിന്ധു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌ക്കൂളിലാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.