കൊച്ചി: ഐഎഫ്‌സിആര്‍ – റോട്ടറി പ്രീമിയര്‍ ലീഗ് നാലാം സെഷന് തൃപ്പൂണിത്തുറ പാലസ് ഓവല്‍ ഗ്രൗണ്ടില്‍ തുടക്കമായി. കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ജയേഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
ഐഎഫ്‌സിആര്‍ ഇന്ത്യ സെക്രട്ടറി റെജി ചാക്കോ, ആര്‍പിഎല്‍ കമ്മിഷണര്‍ രാജീവ് നായര്‍, ആര്‍പിഎല്‍ ചെയര്‍മാന്‍ സതീഷ് വാരിയര്‍, ഐസിഎഫ്ആര്‍ ഡിസ്ട്രിക്റ്റ് 3201 വൈസ് ചെയര്‍മാന്‍ സി.എ. സലിം, ഐസിഎഫ്ആര്‍ ഡിസ്ട്രിക്റ്റ് 3201 സെക്രട്ടറി ഡോ. അരുണ്‍ ബാബു, ജനറല്‍ സെക്രട്ടറി മാത്യു വര്‍ഗീസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ആര്‍പിഎല്‍ സീസണ്‍ നാലില്‍ ആറ് അംഗീകൃത ടീമുകള്‍ രണ്ടു പൂളുകളായാണു മത്സരിക്കുന്നത്. സംസ്ഥാന, ലീഗ് ഡിവിഷന്‍ തലങ്ങളില്‍ മത്സരിച്ച് കഴിവു തെളിയിച്ച റോട്ടേറിയന്‍മാരാണ് ആറു ടീമുകളില്‍ അണിനിരക്കുന്നത്.
കൊച്ചിന്‍ റൈഡേഴ്‌സ്, റേസിങ് സ്റ്റാലിയന്‍സ്, ലാന്‍ഡ്‌സ് എന്‍ഡ് വാരിയേഴ്‌സ്, ഗ്രേറ്റര്‍ വാലിയന്റ്‌സ്, എക്‌സ്ട്രീം ഗ്ലാഡിയേറ്റേഴ്‌സ്, ഹെറിറ്റേജ് ടൈഗേഴ്‌സ് എന്നിവയാണ് ആര്‍പിഎല്‍ ട്രോഫിക്ക് മാറ്റുരക്കുന്ന ആറു ടീമുകള്‍.
















