Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ധനമന്ത്രിയുടെ ദിവാസ്വപ്‌നം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 08:11 am IST
inVicharam

സംസ്ഥാനത്തിന്റെ സാമ്പത്തിക പരാധീനത തീര്‍ക്കാന്‍ പണ്ട് ജില്ലകള്‍തോറും യേശുദാസിന്റെ ഗാനമേള നടത്തിയിരുന്നു. അന്നൊരു മുദ്രാവാക്യമുയര്‍ന്നു: ”പാട്ടുപാടി ഭരിക്കാമെങ്കില്‍ യേശുദാസ് ഭരിച്ചാല്‍പോരെ.” ഇന്നലെ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റില്‍ പണമുണ്ടാക്കാന്‍ പ്രധാനവഴി ചിട്ടി നടത്തുക എന്നാണ്. ചിട്ടിനടത്തി ഭരിക്കാമെങ്കില്‍ നന്നായി ചിട്ടി നടത്തുന്ന കമ്പനികളെ ഏല്‍പ്പിച്ചാല്‍പോരെ എന്നാരും ചോദിച്ചുപോകും. ധനമന്ത്രി തോമസ് ഐസക്കിന്റെ പൊങ്ങച്ചം വിളമ്പിയ ബജറ്റ് പ്രസംഗമെന്ന ഉപന്യാസം സംസ്ഥാനത്തിന്റെ ഉത്തമതാല്‍പര്യം സംരക്ഷിക്കാന്‍ ഉതകുന്നതല്ലെന്ന് ആര്‍ക്കും ബാദ്ധ്യമാകും.

കഴിഞ്ഞ ബജറ്റില്‍ ശ്രീനാരായണ ഗുരുദേവനെയാണ് തോമസ് ഐസക്ക് കൂട്ടുപിടിച്ചതെങ്കില്‍ ഇത്തവണ എം.ടി.വാസുദേവന്‍നായരെയാണ് പ്രസംഗത്തിലുടനീളം കൂടെകൂട്ടിയത്. ബജറ്റ് ആരംഭിച്ചതും ഉപസംഹരിച്ചതും എംടിയുടെ കൃതികളിലെ വരികളോടെയാണ്. എംടിയുടെ രചനകളില്‍ കാണാവുന്ന കേരളീയ ജീവിതത്തിന്റെ പരിണാമചരിത്രമാണ് ധനമന്ത്രി ബജറ്റിന് അടിസ്ഥാനമാക്കിയതെന്ന് അവകാശപ്പെടുകയാണ്. നോട്ടുനിരോധനം ‘തുഗ്ലക്ക്’ പരിഷ്‌കാരമാണെന്ന എംടിയുടെ പ്രസ്താവനയെ സൂചിപ്പിച്ചാണ് പ്രസംഗം ആരംഭിച്ചത്. ബജറ്റില്‍ ഉടനീളം വിവിധ വിഷയങ്ങള്‍ക്കുള്ള ആമുഖമായി എംടിയുടെ കൃതികളിലെ വരികള്‍ ഉദ്ധരിച്ചു. രണ്ടാമൂഴം, നാലുകെട്ട്, മഞ്ഞ് തുടങ്ങിയ നോവലുകളും വളര്‍ത്തുമൃഗങ്ങള്‍, ഭീരു, ഇരുട്ടിന്റെ ആത്മാവ് തുടങ്ങിയ ചെറുകഥകളും ഉദാഹരിച്ചു. ഡോ. ഐസക്കിന്റെ സ്വകാര്യ ചടങ്ങില്‍ എംടി കേന്ദ്രത്തെ കുറ്റപ്പെടുത്തിയതിന്റെ പ്രത്യുപകാരമായാവണം ഇത്.

‘നാലുകെട്ടി’ലെ അപ്പുണ്ണിയുടെ സ്വപ്‌നംപോലെയാണ് കേരളം വളര്‍ച്ചയുടെ പടവുകള്‍ പിന്നിട്ടത്. ‘ഫ്യൂഡല്‍ വ്യവസ്ഥയുടെ തകര്‍ച്ചയ്‌ക്കുശേഷം കേരളത്തിലെ യുവാക്കള്‍ക്കു സാധ്യതകളുടെ പുതിയ ലോകം തുറന്നുകിട്ടി’ എന്ന നാലുകെട്ടിനെ പശ്ചാത്തലമാക്കി പറഞ്ഞിരിക്കുന്നു. സംസ്ഥാനം നേരിടുന്ന രൂക്ഷമായ വരള്‍ച്ചയെ ഉദാഹരിച്ചത് നാലുകെട്ടിലെ വേനല്‍ ദൃശ്യങ്ങളെ പരാമര്‍ശിച്ചുകൊണ്ടും. പാര്‍പ്പിട പദ്ധതികളുടെ ആമുഖമായി ‘നാലുകെട്ടി’ല്‍ ആമിനുമ്മ വീടിനെക്കുറിച്ചു പറയുന്ന സ്വപ്‌നം തോമസ് ഐസക്കും കണ്ടു. കേരളത്തിലെ റേഷന്‍ പ്രതിസന്ധിയെക്കുറിച്ചു പരാമര്‍ശിച്ചത് ‘നാലുകെട്ടി’ലെ വലിയമ്മാമയെ ഉദാഹരിച്ചുകൊണ്ടാണ്.

പത്തായത്തിലെ നെല്ല് വിട്ടുകൊടുക്കാന്‍ മനസ്സില്ലാത്ത വലിയമ്മാമയോടാണ് കേന്ദ്രത്തിന്റെ റേഷന്‍ നയത്തെ അദ്ദേഹം ഉപമിച്ചത്. കേന്ദ്രം അരി നല്‍കാത്തതുകൊണ്ടല്ല കേരളത്തിലെ അരി പ്രതിസന്ധി എന്ന സത്യം ധനമന്ത്രി മറച്ചുവയ്‌ക്കുകയാണ്. ബജറ്റ് വെറും പുസ്തക അവലോകനമാക്കി തരംതാഴ്‌ത്തുകയാണ് ഇവിടെ ചെയ്തിട്ടുള്ളത്. കേരളത്തിന്റെ പ്രകൃതിഭംഗിയെക്കുറിച്ചും ജലസംരക്ഷണത്തെക്കുറിച്ചും പറയാന്‍ ‘മഞ്ഞി’ലെ നൈനിറ്റാള്‍ തടാകം പരാമര്‍ശിച്ചപ്പോള്‍, സ്ത്രീസുരക്ഷ സംബന്ധിച്ച സമീപകാല പ്രശ്‌നങ്ങളെ അവതരിപ്പിച്ചത് ‘കുരുവംശത്തിലെ പുരുഷന്മാരെല്ലാം സ്ത്രീകളുടെ വൈഷമ്യം കണ്ടു രസിച്ചവരാണ്’ എന്ന രണ്ടാമൂഴത്തിലെ വാചകം ഉദ്ധരിച്ചാണ്. ‘കുട്ട്യേടത്തി’യും ‘ഇരുട്ടിന്റെ ആത്മാവി’ലെ വേലായുധനും ആശ്രയമില്ലാത്ത മനുഷ്യര്‍ക്കുള്ള ഉദാഹരണങ്ങളായി.

കേരളത്തിന്റെ ‘വെളിയിട വിമുക്ത’ സംസ്ഥാനമെന്ന പദവിയെക്കുറിച്ചും മാലിന്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിവരിച്ചപ്പോള്‍ തകഴിയുടെ ‘തോട്ടിയുടെ മകനും’ വിധു വിന്‍സെന്റിന്റെ ‘മാന്‍ഹോള്‍’ എന്ന ചലച്ചിത്രവും പരാമര്‍ശവിധേയമായി. നഗരങ്ങളില്‍നിന്നു ഗ്രാമങ്ങളിലേക്കു പടരുന്ന അസഹിഷ്ണുതയെക്കുറിച്ചുള്ള എംടിയുടെ പരാമര്‍ശം ഉദ്ധരിച്ചുകൊണ്ടായിരുന്നു തോമസ് ഐസക് ബജറ്റ് പ്രസംഗം ഉപസംഹരിച്ചത്.

കേന്ദ്രസര്‍ക്കാരിന്റെ പല നടപടിയേയും വിമര്‍ശിക്കുമ്പോഴും കേന്ദ്ര പദ്ധതികള്‍ക്ക് സമാനമായ പദ്ധതികളാണ് സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ധനകാര്യവകുപ്പിന്റെപോലും പ്രസക്തി നഷ്ടപ്പെട്ട ബജറ്റാണിത്. ഈ ബജറ്റ് കേരളത്തിന്റെ സമ്പദ് ഘടന മെച്ചപ്പെടുത്താന്‍ ഒട്ടും സഹായകമല്ല. കിഫ്ബി എത്രത്തോളം വിജയിക്കുമെന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്. ബജറ്റ് ഒന്നുംതന്നെ പുതിയതായി ജനങ്ങള്‍ക്ക് കൊടുക്കാനില്ല. കിഫ്ബി ബജറ്റ് എന്ന നിലയിലേക്ക് തരം താണിരിക്കുന്നു. കടക്കെണിയിലായ സംസ്ഥാനത്തെ കരകയറ്റാനുള്ള പദ്ധതികള്‍ ഒന്നുംതന്നെ ബജറ്റിലില്ല.

സംസ്ഥാനത്തിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഒറ്റമൂലി എന്ന നിലയില്‍ കിഫ്ബിയെയാണ് അവതരിപ്പിച്ചിരിക്കുന്നത്. കിഫ്ബിയില്‍ നിക്ഷേപം ആകര്‍ഷിക്കും എന്നത് പ്രതീക്ഷയാണ്. അത് യാഥാര്‍ത്ഥ്യമല്ല. ബജറ്റിന് പുറത്ത് ധനസമാഹരണം എന്നത് ബജറ്റിന്റെ പ്രാധാന്യം തന്നെ ഇല്ലാതാക്കുന്നതാണ്. ഗൗരവത്തോടെ ബജറ്റിനെ കണ്ടില്ലെന്നതിന്റെ തെളിവാണ് ബജറ്റ് ചോര്‍ച്ച. ഐസക്കിന്റെ ദിവാസ്വപ്‌നമായി ഈ ബജറ്റ് പരിണമിക്കുമെന്നുറപ്പാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

Samskriti

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

പുതിയ വാര്‍ത്തകള്‍

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.