Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ക്ഷേത്രചൈതന്യത്തിന് വേദോപാസന പ്രാധാന്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 12:24 am IST
inSamskriti

ക്ഷേത്രചൈതന്യ വര്‍ധനയ്‌ക്ക് തന്ത്രസമുച്ചയത്തില്‍ പറയുന്ന അഞ്ചു പ്രധാന കാര്യങ്ങളില്‍ പരമപ്രധാനമായിട്ടുള്ളതില്‍, ആചാര്യന്റെ (തന്ത്രിയുടെയും മേല്‍ശാന്തിയുടെയും) തപഃശക്തി കഴിഞ്ഞാല്‍ വേദോപാസനയാണ്. നിയമം, ഉത്സവം, അന്നദാനം എന്നിവയാണ് മറ്റ് മൂന്നു കാര്യങ്ങള്‍. ഇവയാണ് ക്ഷേത്രപുരോഗതിക്ക് കാരണമായിട്ടുള്ളത്. ഈ അഞ്ചുകാര്യങ്ങളും വളരെ ഭംഗിയായി നടക്കുന്നതിനാലാണ് ഗുരുവായൂരും ശബരിമലയിലും ക്ഷേത്രങ്ങള്‍ക്ക് ഉത്തരോത്തരം അഭിവൃദ്ധിയുണ്ടാകുന്നത്.

ഋഗ്വേദം, യജുര്‍വേദം, സാമവേദം എന്നീ മൂന്നു വേദങ്ങള്‍കൊണ്ട് മുറജപം, മുറഹോമം, മുറ അഭിഷേകം വേദപുഷ്പാഞ്ജലി, വാരമിരിക്കല്‍ മുതലായ വേദോപാസനകള്‍ കൊണ്ട് ദേവപ്രീതിയും, ക്ഷേത്രത്തിന് ഐശ്വര്യവും തദ്വാര ഭക്തജനങ്ങള്‍ക്ക് ശാന്തിയും സമാധാനവും ഐശ്വര്യവും ഉണ്ടാകും. അതുപോലെ തന്നെയാണ് യാഗം ചെയ്ത് യാഗാഗ്നി കെടാതെ സൂക്ഷിക്കുന്ന കര്‍മ്മികള്‍ക്കുള്ള വെച്ചുനമസ്‌കാരവും, അതിനൊപ്പം ക്ഷേത്രചൈതന്യ വര്‍ധനവിന് അത്യാവശ്യമായിട്ടുള്ളതാണ് ഭക്തജനങ്ങളുടെ പ്രാര്‍ത്ഥനയും.

വേദസംഹിതമുഴുവന്‍ ഒരു മുറ ദേവസാന്നിദ്ധ്യത്തില്‍ ജപിച്ച് ആ നെയ്യ് നിവേദ്യത്തില്‍ ഉപസ്ഥരിച്ച ദേവന് നിവേദ്യവും നടത്തുന്നാണ് മുറജപം. വേദം, സംഹിത, പദം, ക്രമം എന്നതുകളില്‍ ക്രമപാഠമായി വേദത്തിലെ പത്ത് ഋക്ക് മുഖമണ്ഡപത്തില്‍ ഇരുന്ന് ഉറക്കെ സ്വരിച്ചുചൊല്ലി ദേവനെ കേള്‍പ്പിക്കുന്നതാണ് വാരമിരിക്കല്‍.

പണ്ട് അമ്പലപ്പുഴ രാജാവ് അമ്പലപ്പുഴ ക്ഷേത്രത്തിലും, അമ്പലപ്പുഴ രാജ്യം തിരുവിതാംകൂറിലായശേഷം മുറജപം ശുചീന്ദ്രത്തും, തുടര്‍ന്ന് മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ കാലം മുതല്‍ ആറാറുകൊല്ലംകൂടുമ്പോള്‍ ശ്രീ പത്മനാഭവ സ്വാമി ക്ഷേത്രത്തിലും നടത്തിയിരുന്ന മുറജപം പ്രസിദ്ധമായിരുന്നുവല്ലൊ.

മുറഹോമമാണ് പരമപ്രധാനമായ വേദോപാസന. ഒരു ആചാര്യന്‍ ഹോമാചാരത്തില്‍ അനുജപക്കാരന്‍ തുടര്‍ന്നിരുന്നു. വേദം ജപിക്കുകയും, ഹോമക്കാരന്‍ ഋഷിച്ഛന്ദോദേവതകള്‍ സഹിതം ചൊല്ലി ഋചം പ്രതി (ഓരോ ഋക്കും) ഹോമിക്കുകയും (ഉദ്ദേശത്യാഗസഹിതം)ഒരാള്‍ പിഴയ്‌ക്കാതെ ശ്രദ്ധിക്കുകയും ചെയ്യുന്നതാണ് മുറഹോമം. ഗുരുവായൂരിലെ മമ്മിയൂര്‍ ക്ഷേത്രത്തില്‍ എല്ലാക്കൊല്ലവും മുറഹോമം നടത്തി തുടങ്ങിയതുമുതല്‍ ക്ഷേത്രത്തിന്റെ ഐശ്വര്യം വര്‍ധിച്ചിട്ടുണ്ട്.

പണ്ട്-ചോറ്റാനിക്കര ക്ഷേത്രത്തില്‍ ഗ്രാമക്കാര്‍ ധനു ഒന്നുമുതല്‍ ഈശ്വര സേവ ആയി മുറജപവും ഭഗവതിസേവയും നടത്തിയിരുന്നു. സ്ഥാനമൊഴിഞ്ഞ കൊച്ചി രാജാവിന്റെ കാലത്ത് ചോറ്റാനിക്കര ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുത്തതുമുതലാണ് ഇതെല്ലാം ഇല്ലാതായത്.

അതിനുശേഷം ക്ഷേത്രത്തിനുണ്ടായ മാന്ദ്യം ചെമ്മങ്ങാട് നരസിംഹന്‍ ഭട്ടതിരിപ്പാട് ആയിരം മുറ പുഷ്പാഞ്ജലിയും, ആയിരം മുറ അഭിഷേകവും നടത്തിയതിനുശേഷമാണ് ഇന്ന് കാണുന്ന അഭിവൃദ്ധിയും ഐശ്വര്യവും ചോറ്റാനിക്കര ക്ഷേത്രത്തിന് ഉണ്ടായത് എന്ന് എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. ക്ഷേത്രചൈതന്യം നിലനിര്‍ത്താനും അഭിവൃദ്ധിപ്പെടാനും വേദോപാസന പരമപ്രധാനമാണ്.

ഭക്തജന സംഘങ്ങളാല്‍ ഭരിക്കപ്പെടുന്ന മിക്ക ക്ഷേത്രങ്ങളില്‍നിന്നും ചൈതന്യ സംവര്‍ദ്ധകങ്ങളായ ആചാരങ്ങള്‍ പിന്‍വാങ്ങിക്കൊണ്ടിരിക്കുന്നതായി കാണുന്നു. ക്ഷേത്രാചാരങ്ങളെ പറ്റിയും ക്ഷേത്രകലങ്ങളെപ്പറ്റിയും ഒരു വിവരവുമില്ലാത്ത പ്രമാണിമാര്‍ ക്ഷേത്രഭരണകമ്മിറ്റിയിലും ഉത്സവ കമ്മിറ്റികളിലും കയറിക്കൂടി ഉത്സവാഘോഷങ്ങള്‍ മോടിപിടിപ്പിക്കാന്‍ ലക്ഷക്കണക്കിന് രൂപ ചെലവാക്കി കലാപരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ ക്ഷേത്രാചാരങ്ങളും ക്ഷേത്രകലകളും മനഃപൂര്‍വം തിരസ്‌കരിക്കപ്പെടുന്നു. ഉത്സവബലി, ബ്രഹ്മകലശം, മുറജപംപോലുള്ള താന്ത്രിക ക്രിയകള്‍ അന്യമായിക്കൊണ്ടിരിക്കുന്നതുകൊണ്ട് ക്ഷേത്രചൈതന്യം അനുദിനം നശിക്കുകയും തദ്വാരാജനക്ഷേമവും ലോകനന്മയും ലക്ഷ്യമാക്കുന്ന ക്ഷേത്ര സങ്കല്‍പ്പം തന്നെ കീഴ്‌മേല്‍ മറിയുകയും ചെയ്തുകൊണ്ടിരിക്കുന്നു.

ആചാരത്തില്‍ അപചയം സംഭവിച്ചാല്‍ ആയുര്‍നാശംപോലും സംഭവിക്കുമെന്നറിയാതെയാണ് അബദ്ധ ജഡിലമായി മഹാഭൂരിപക്ഷവും മതാചാരങ്ങള്‍ അനുഷ്ഠിക്കുന്നത്. പണ്ടുള്ള ഊരായ്‌മക്കാരും ക്ഷേത്രഭാരവാഹികളും അറിഞ്ഞോ അറിയാതെയോ ദേവസ്വത്തിന്റെ ഒരു പൈസപോലും അപഹരിച്ചാല്‍ അടുത്ത മൂന്നു തലമുറയ്‌ക്കെങ്കിലും ദുരിതമാണ് എന്ന് വിശ്വസിച്ചിരുന്നവരാണ്. അങ്ങനെ അപഹരിക്കുന്നവരുടെ അടുത്ത തലമുറകള്‍ ആ ദുരിതം അനുഭവിക്കുന്ന നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്. പക്ഷെ ആരും മുന്‍ഗാമികളുടെ കര്‍മ്മദോഷംകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്ന് അറിയുന്നില്ലെന്നു മാത്രം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

Literature

വയലാര്‍ അവാര്‍ഡ് ആര്‍. രാജശ്രീക്ക്, വളരെ വിലപിടിച്ചൊരു അംഗീകാരമെന്ന് നോവലിസ്റ്റ്

Kerala

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

India

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

Kerala

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

പുതിയ വാര്‍ത്തകള്‍

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണ സംവിധാനം

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

ഞങ്ങൾക്ക് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നുണ്ട്, പക്ഷെ ഭൂരിപക്ഷമില്ല ; സങ്കടം പറഞ്ഞ് കെ മുരളീധരൻ

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.