മിലാന്:ഉജ്ജ്വല പോരാട്ടം കണ്ട മത്സരത്തില്‍ ഡ്രൈസ് മെര്‍ട്ടന്‍സിന്റെ ഇരട്ട ഗോളില്‍ നാപ്പോളിക്ക് വിജയം.സിരി എ ലീഗില്‍ അവര്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് എ.എസ് റോമയെ തകര്‍ത്തു. പരിക്കിന്റെ പിടയില്‍ നിന്ന മോചിതനായി തരിച്ചെത്തിയ സ്റ്റാര്‍ ്‌സ്‌ട്രൈക്കര്‍ മിലിക്കിനെ തഴഞ്ഞ് ബെല്‍ജിയത്തിന്റെ മധ്യ നിരക്കാരനായ മെര്‍ട്ടന്‍സിനെ പ്രധാന സ്‌ട്രൈറാക്കി കളിപ്പിച്ച കോച്ചിന്റെ തന്ത്രമാണ് നാപ്പോളിക്ക് വിജയം ഒരുക്കിയത്.നാപ്പോളിയുടെ രണ്ടു ഗോളും മെര്‍ട്ടന്‍സിന്റെ വകയായിരുന്നു.
മത്സരഗതിക്കെതിരേ നാപ്പോളി ആദ്യ പകുതിയില്‍ തന്നെ ലീഡ് നേടി.മെര്‍ട്ടന്‍സാണ് ഗോള്‍ നേടിയത്.രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മെര്‍ട്ടന്‍സ് വീണ്ടും ഗോള്‍ വല കുലുക്കി.ഈ സീസണില്‍ മെര്‍ട്ടന്‍സിന്റെ പതിനെട്ടാം ഗോളാണിത്. പീന്നീട് ഇരു ടീമുകളും മികച്ചപോരാട്ടമാണ് നടത്തിയത്.അവസാന നിമിഷങ്ങളില്‍ റോമയുടെ കെവിന്‍ സ്ട്രൂട്ട്മാന്‍ ഒരുഗോള്‍ മടക്കി.
നാപ്പോളിയുടെ വിജയം യുവന്റസിന്റെ കീരിട പ്രതീക്ഷയുയര്‍ത്തി.ലീഗില്‍പോയിന്റു നിലയില്‍ യുവന്റസ് മുന്നില്‍ തുടരുകയാണ്. 26 മത്സരങ്ങളില്‍ അവര്‍ക്ക് 22 പോയിന്റായി.നാപ്പോളിയോടെ തോറ്റ റോമ രണ്ടാം സ്ഥാനത്താണ്. 27 മത്സരങ്ങളില്‍ അവര്‍ക്ക് 19 പോയിന്റാണുളളത്.
മിലാന് വിജയം
മിലാനോ: കൊളമ്പിയന്‍ സ്‌ട്രൈക്കര്‍ കാര്‍ലോസ് ബക്കയുടെ ഇരട്ട ഗോളില്‍ എ.സി മിലാന് വിജയം.സിരി എ ലീഗില്‍ അവര്‍ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് ഷീവോയെ പരാജയപ്പെടുത്തി.ഈ വിജയത്തോടെ എ.സി മിലാന്‍ പോയിന്റു നിലയില്‍ ആറാം സ്ഥാനത്തെത്തി.
ലീഗില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ വിജയം അനിവാര്യമായിരുന്ന എസി മിലാന്‍ തകര്‍ത്തുകളിച്ചു.ആദ്യ പകുതിയുടെ 24-ാം മിനിറ്റല്‍ കാര്‍ലോസ് ബക്കയുടെ ഗോളില്‍ മിലാന്‍ മുന്നിലെത്തി.ശകതമായി തിരിച്ചടിച്ച ഷീവോ ഒന്നാം പകുതിയവസാനിക്കും മുമ്പ് ഗോള്‍ മടക്കി. ഡി ഗുസ്മാനാണ് ഗോള്‍ നേടിയത്.ഇടവേളയ്‌ക്ക് ഇരു ടീമുകളും ഒപ്പത്തിനൊപ്പം (1-1).
രണ്ടാം പകുതില്‍ മിലാന്റെ മുന്നേറ്റമാണ് കണ്ടത്.കാര്‍ലോസ് ബക്ക ഗോള്‍ നേടി മിലാനെ മുന്നിലാക്കി.കളിയവസാനിക്കാന്‍ എട്ടു മിനിറ്റുളളപ്പോള്‍ ലാപാഡുല മിലാന്റെ മൂന്നാം ഗോളും നേടി വിജയമുറപ്പിച്ചു.
















