വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ നാലമ്പലത്ത് നിലകൊണ്ടിരുന്ന ഇരട്ട കൂവളത്തില്‍ ഒരെണ്ണം കാറ്റത്ത് കടപുഴകി വീണു. ചെവ്വാഴ്‌ച്ച രാത്രിയിലാണ് സംഭവം.
നൂറ്റാണ്ടുകളോളം പഴക്കമുള്ള ഈ കൂവള മരം ഐശ്വര്യത്തിന്റെ പ്രതീകമായാണ് കണ്ടിരുന്നത്.വിവാഹാദി മംഗള കര്‍മ്മങ്ങള്‍ നടക്കുന്നതിന് ഇരട്ടകൂവളത്തെ തൊഴുത് ഉത്തമമാണെന്ന് ക്ഷേത്രത്തിലെത്തിയ വില്യമംഗലം സ്വാമിയാര്‍ പറഞ്ഞതായി ഐതീഹ്യമുണ്ട്.നാലമ്പലത്തെ വരുണ സങ്കേതത്തിനും ആലൂവിളക്കിനു വടക്കുഭാഗത്തായാണ് കൂവളം നിന്നിരുന്നത്.അടുത്ത ദിവസം തന്ത്രിമാരുടെ കാര്‍മ്മികത്വത്തില്‍ വൃക്ഷ പൂജ,വിശേഷാല്‍ പൂജകള്‍ തുടങ്ങിയ ചടങ്ങുകള്‍ നടത്തും.
















