ദേശീയപാതയില്‍ മാരാരിക്കുളം എസ്എന്‍ കോളേജിനു സമീപം
ഇന്നലെ കാര്‍ കത്തിയമര്‍ന്നപ്പോള്‍
മാരാരിക്കുളം: ദേശിയപാതയില്‍ ഓട്ടത്തിനടിയില്‍ കാര്‍ കത്തിയത് പരിഭ്രാന്തി പരത്തി. കാര്‍ നിര്‍ത്തി ഇറങ്ങിയതിനാല്‍ കാര്‍ യാത്രക്കാര്‍ രക്ഷപ്പെട്ടു. എസ്എന്‍ കോളേജിന് സമീപം ബുധനാഴ്ച വൈകിട്ട് അഞ്ചിനാണ് സംഭവം. പത്തനംതിട്ട കുടമണ്‍ സ്വദേശികളായ ജോസ്, ജിമ്മികുട്ടി, സാവിത്രി എന്നിവര്‍ സഞ്ചരിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. മുന്‍ഭാഗത്ത് നിന്ന് പുക ഉയരുന്നത് കണ്ടപ്പോള്‍ത്തന്നെ കാര്‍ നിര്‍ത്തി കാറിലുണ്ടായിരുന്നവര്‍ ഇറങ്ങി. കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. ചേര്‍ത്തലയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. കാര്‍ യാത്രക്കാര്‍ കൊച്ചി അമൃത ആശുപത്രിയില്‍ പോയി മടങ്ങുകയായിരുന്നു. പെട്രോള്‍ വണ്ടിയാണ്. ദേശീയപാതയില്‍ അല്പനേരം ഗതാഗതം തടസ്സപ്പെട്ടു.
















