Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കോടിയേരിയും കാരാട്ടും കമ്മ്യൂണിസ്റ്റ് വഞ്ചനയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 08:53 pm IST
inVicharam

തോട്ടം മുടിക്കാന്‍ മുച്ചീര്‍പ്പന്‍ കുലയ്‌ക്കുക എന്നൊരു ചൊല്ലുണ്ട്. മൂന്നു പടലകള്‍ മാത്രമായി വാഴ കുലക്കുന്ന പ്രതിഭാസമാണ് മുച്ചീര്‍പ്പന്‍. ഇങ്ങനെ കുലവന്നാല്‍ അതില്‍നിന്നുണ്ടാകുന്ന കീടബാധയേറ്റ് തോട്ടത്തിലെ മറ്റ് വാഴകളും ചെടികളും കൂട്ടത്തോടെ നശിച്ചുപോകും. അതിനാല്‍ മുച്ചീര്‍പ്പന്‍ ഉണ്ടായെന്നു കണ്ടാല്‍ കര്‍ഷകര്‍ ആ വാഴയെ കുലയടക്കം ആഴത്തില്‍ പിഴുതെടുത്ത് ദൂരെ കൊണ്ടുപോയി കുഴിച്ചുമൂടുകയാണ് പതിവ്.

ഈ പഴമൊഴിയെ അനുസ്മരിപ്പിക്കുന്ന വിധം ഭാരതത്തെ മുച്ചൂടും നശിപ്പിക്കാന്‍ ജന്മംകൊണ്ട രാഷ്‌ട്രീയ-സൈദ്ധാന്തിക മുച്ചീര്‍പ്പനാണ് മാര്‍ക്‌സിസം എന്നു വിലയിരുത്തുന്നതില്‍ അതിശയോക്തിയില്ല. കാരണം ഇന്ത്യന്‍ കമ്മ്യൂണിസത്തിന്റെ ഇതുവരെയുള്ള ചരിത്രം ദേശവിരുദ്ധമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത ചരിത്രമാണ്. വര്‍ത്തമാനകാലത്ത് ഈ ദേശവിരുദ്ധ പ്രകടനത്തിന് സഖാക്കള്‍ കൊഴുപ്പുകൂട്ടി വരുന്നുമുണ്ട്.

പാക്കിസ്ഥാന്‍ സൃഷ്ടിക്കുവേണ്ടി മുസ്ലിംലീഗിനേക്കാള്‍ വീറോടെ നിലകൊണ്ട കമ്യൂണിസ്റ്റുകള്‍ നിര്‍ണായകമായ മറ്റ് സന്ദര്‍ഭങ്ങളിലും ഭാരതത്തിനെതിരായി അഞ്ചാംപത്തി പണിചെയ്തു. ബ്രിട്ടണില്‍നിന്നു മാത്രമല്ല ചൈനയില്‍നിന്നുകൂടി ഇങ്ങനെയുള്ള പ്രത്യയശാസ്ത്രപരമായ പ്രതിബദ്ധത നിറവേറ്റാന്‍വേണ്ടി സഖാക്കള്‍ പണം കൈപ്പറ്റിയിരുന്നുവെന്ന് ആഭ്യന്തരമന്ത്രി ഗുല്‍സാരിലാല്‍ നന്ദ 1965 ല്‍ പാര്‍ലമെന്റില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അതുപോലെ ചൈനയുടെ ആണവപരീക്ഷണത്തെ മുതലാളിത്തശക്തികള്‍ക്കെതിരായ സോഷ്യലിസ്റ്റ് പ്രതിരോധമെന്ന് വിശേഷിപ്പിച്ച് ശ്ലാഘിച്ച മാര്‍ക്‌സിസ്റ്റുകള്‍ ഭാരതം നടത്തിയ പൊക്രാന്‍ പരീക്ഷണത്തെ നിശിതമായി വിമര്‍ശിച്ചതും വിസ്മരിക്കാവുന്നതല്ല. ഭാരതത്തെ കൊത്തിക്കീറി വിഴുങ്ങാന്‍ തക്കം പാര്‍ത്തിരിക്കുന്ന കഴുകന്മാരാണ് ചൈനയും പാക്കിസ്ഥാനും. രണ്ടും ആണവശക്തികളും. സ്വയരക്ഷക്കായി ഇവര്‍ക്കെതിരെ നാമും ഇതേ രീതിയില്‍ ശക്തി സംഭരിക്കാതിരുന്നാല്‍ എന്താകും ഭവിഷ്യത്ത്? വളരെക്കാലത്തെ ഏകപക്ഷീയമായ അഹിംസാ-പഞ്ചശീലാചരണങ്ങള്‍കൊണ്ട് കോട്ടം മാത്രമാണ് രാജ്യത്തിന് സംഭവിച്ചത്. പക്ഷെ മാര്‍ക്‌സിസ്റ്റുകള്‍ ആഗ്രഹിക്കുന്നത് ഭാരതത്തിന്റെ വിനാശമാണ്.

നൂറുകണക്കിന് നിരപരാധികളുടെ ജീവനപഹരിച്ച ബോംബ്‌സ്‌ഫോടനങ്ങള്‍ നടത്തി രാജ്യത്തോടു യുദ്ധം ചെയ്ത യാക്കൂബ് മേമന് കോടതി നല്‍കിയ വധശിക്ഷ നടപ്പാക്കിയപ്പോള്‍ അതിനെയും നികൃഷ്ടമായെതിര്‍ത്തു രംഗത്തുവന്നു സിപിഎം. മുസ്ലിമായതുകൊണ്ടാണ് മേമനെ തൂക്കിലേറ്റിയത്, മുസ്ലിങ്ങളാണ് ഭാരതത്തില്‍ ഇങ്ങനെ ശിക്ഷക്കു വിധേയരാകുന്നവരില്‍ ഭൂരിപക്ഷവും എന്നെല്ലാമുള്ള ആരോപണങ്ങളാണ് മാര്‍ക്‌സിസ്റ്റു ദുര്‍മ്മതികള്‍ ഉന്നയിച്ചത്. രാഷ്‌ട്രപതിയേയും പരമോന്നത നീതിപീഠത്തെയുംകൂടി അവഹേൡക്കാന്‍ പര്യാപ്തമായ ആരോപണങ്ങള്‍ വിവാദമായപ്പോള്‍, വധശിക്ഷ പ്രാകൃതമാണ്, അതിനെതിരാണ് താത്വികമായി മാര്‍ക്‌സിസ്റ്റുപാര്‍ട്ടി എന്ന വിശദീകരണവുമായി നേതൃത്വം മുഖംരക്ഷിക്കാനുദ്യമിച്ചു. എന്നാല്‍ അത്യന്തം വിചിത്രമാണീ വിശദീകരണം.

കാരണം 2017 ഏപ്രില്‍ 12 ലെ ‘ടൈംസ് ഓഫ് ഇന്ത്യ’ പത്രത്തിന്റെ റിപ്പോര്‍ട്ട് ഇതാണ്: ”ലോകത്തിലെ മറ്റെല്ലാ രാജ്യങ്ങളുംകൂടി വധശിക്ഷക്കു വിധേയമാക്കിയതിനേക്കാള്‍ കൂടുതല്‍ മനുഷ്യരെ ചൈനീസ് ഭരണകൂടം 2016 ല്‍ തൂക്കിലേറ്റിയെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ വിലയിരുത്തുന്നു. ചൈനീസ് കോടതി രേഖകളും വാര്‍ത്താക്കുറിപ്പുകളും ആധാരമാക്കി ഏഷ്യന്‍ ഭീമനായ പ്രസ്തുത രാജ്യം ആയിരക്കണക്കിന് പേരെ കഴുമരത്തിലേറ്റിയതായി ഈ മനുഷ്യാവകാശ സംഘടന സമര്‍ത്ഥിക്കുന്നുണ്ട്. മറ്റ് രാജ്യങ്ങള്‍ ആകെ വധിച്ചത് 1032 ആളുകളെ.എന്നാല്‍ ഇതില്‍ കൂടുതല്‍ നരഹത്യ നടത്തിയ ചൈനയില്‍ കൃത്യം കണക്ക് രഹസ്യമാക്കിവക്കുന്നതാണ് രാഷ്‌ട്രധര്‍മ്മം എന്ന വീക്ഷണമാണ് ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളത്!”

അതുപോലെ കഴിഞ്ഞവര്‍ഷം ഭാരതവും അമേരിക്കയും ജപ്പാനും ചേര്‍ന്ന് നടത്തിയ സൈനികാഭ്യാസത്തെ മാര്‍ക്‌സിസ്റ്റ് നേതൃത്വം ശകാരിച്ചു. ചൈനയെ വലയം ചെയ്യാനും ക്ഷീണിപ്പിക്കാനുമുള്ള പദ്ധതിയാണിതെന്നും കുറ്റപ്പെടുത്തി. ശത്രുരാജ്യത്തിന്റെ േക്ഷമവും ഭദ്രതയുമാണ് നമ്മുടെ സഖാക്കള്‍ക്ക് പ്രധാനമെന്നു വിളംബരം ചെയ്ത പ്രതികരണമായിരുന്നു ഇത്. ഭാരതത്തെ കഴിയുന്ന വിധത്തിലെല്ലാം ചൈന ഉപദ്രവിക്കുന്നുണ്ട്.

ചൈന-പാക്കിസ്ഥാന്‍ മൗത്ത്പീസ് എന്ന് ബിജെപി വക്താവ് അര്‍ത്ഥഗര്‍ഭമായി വിശേഷിപ്പിച്ച സിപിഎമ്മിന്റെ കേരളത്തിലെ നേതാവ് കോടിയേരി ബാലകൃഷ്ണനും ‘അഖിലേന്ത്യാ നേതാവ്’ പ്രകാശ് കാരാട്ടുമാണ് ഇതിലെ പ്രധാന വേഷക്കാര്‍.

ചൈനീസ് ആക്രമണകാലത്ത് മുറിവേറ്റ ഭാരതസൈനികര്‍ക്ക് രക്തം നല്‍കുന്നതില്‍നിന്നു പാര്‍ട്ടി അണികളെ വിലക്കിയ പാരമ്പര്യമാകുന്ന മൂലധനം കയ്യിലുള്ളവരാണിവര്‍. ആളുകളെ അന്യായമായി വെടിവെച്ചുകൊല്ലുകയും സ്ത്രീകളെ കണ്ടാല്‍ പിടിച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്തുകയും ചെയ്യുന്ന പ്രാകൃതമാണ് ഭാരത സൈന്യത്തിനുള്ളതെന്നാണ് കോടിയേരി സഖാവിന്റെ ആക്ഷേപം. യാഥാര്‍ത്ഥ്യത്തോടു നീതിപുലര്‍ത്തുന്ന ആക്ഷേപമാണോ ഇതെന്ന് ചിന്തിക്കേണ്ട ബാധ്യതയൊന്നും ഈ മാര്‍ക്‌സിസ്റ്റിനില്ല. പക്ഷെ വിഷയം പാക്ക് മാധ്യമങ്ങളും രാഷ്‌ട്രീയക്കാരും ഏറ്റുപിടിച്ചു. കശ്മീരില്‍ നമ്മുടെ സൈന്യം അതിക്രമങ്ങള്‍ കാണിക്കുന്നതിന്റെ സാക്ഷിപത്രമായി കോടിയേരിയുടെ പ്രസ്താവന അവര്‍ ഉയര്‍ത്തിക്കാട്ടി. നാളെ അന്താരാഷ്‌ട്ര വേദികളിലും ഭാരതത്തിനെതിരായി പാക്കിസ്ഥാനിതു തുരുപ്പുചീട്ടാക്കിയേക്കും. കോടിയേരി ലക്ഷ്യമിട്ടതും ഇങ്ങനെയൊരു ഫലപ്രാപ്തിയാകാം.

കശ്മീര്‍ താഴ്‌വരയില്‍ ഒരാളെ പട്ടാള ട്രക്കിന് മുന്നില്‍ കെട്ടിയിട്ട ഭാരതസൈനികോദ്യോഗസ്ഥന്റെ നടപടി ഗുരുതരമായ തെറ്റാണ്, അതിനെ ന്യായീകരിച്ച കരസേനാ മേധാവിയുടെ പ്രസ്താവന സൈന്യത്തിന് അപകീര്‍ത്തിയുണ്ടാക്കുന്നതാണ്, മോദിയുടെ ഹിതം പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം എന്നെല്ലാമാണ് കാരാട്ട് എഴുതിയത്. പാര്‍ട്ടി ജിഹ്വയിലെ തന്റെ വരികള്‍ ഔദ്യോഗിക നിലപാടാണെന്ന് പെരിയ സഖാവ് വ്യക്തമാക്കുകയും ചെയ്തു. അതോടൊപ്പം സൈനികരെ കല്ലെറിയുന്ന കശ്മീരികളെ ശത്രുക്കളായെന്ന വണ്ണം കണക്കാക്കരുത് എന്നൊരുപദേശവും. രാജ്യത്തോടു യുദ്ധംചെയ്യുന്നവരെ സഹായിക്കുന്നവരും രാജ്യത്തിന്റെ ശത്രുക്കളാണ്. ഇതിലും വലിയ ദേശദ്രോഹം വേറെയുണ്ടാകാനിടയില്ല. രാജ്യത്ത് മേല്‍വിലാസം നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്ന മാര്‍ക്‌സിസ്റ്റ്പാര്‍ട്ടിയുടെ നേതൃത്വം, ചെയ്യുന്നതും മറ്റൊന്നല്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

Samskriti

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

പുതിയ വാര്‍ത്തകള്‍

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.