Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

തെരഷ്‌കോവ @ 80

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 02:54 pm IST
inLifestyle

മാര്‍ച്ച് ആറ്.. ലോക വനിതാ ദിനത്തിന് രണ്ടു ദിവസം കൂടി മാത്രം.. അന്നാണ് ആദ്യത്തെ വനിതാ ബഹിരാകാശ സഞ്ചാരി വാലന്റീന തെരഷ്‌കോവയ്‌ക്ക് 80 തികഞ്ഞത്. 26-ാം വയസിലാണ് അവര്‍ ലോക റെക്കോര്‍ഡ് സൃഷ്ടിച്ചത്. ഒരു റോക്കറ്റില്‍ 104 ഉപഗ്രഹങ്ങള്‍ അയച്ചു, ബഹിരാകാശത്ത് സ്ഥിരം കേന്ദ്രം സ്ഥാപിച്ചു, ചൊവ്വയിലും മറ്റും നാസയുടെ ചെറുവാഹനങ്ങള്‍ ഇറങ്ങിക്കറങ്ങി, പാറ തുരന്നു, വെള്ളമുണ്ടോയെന്ന് നോക്കി, വല്ല ജീവനുകളേയും കാണാനുണ്ടോയെന്ന് പരിശോധിച്ചു. സൗരയൂഥത്തിലെ പല ഗ്രഹങ്ങളിലും നാസയുടെയടക്കം കണ്ണുകള്‍ പാറിപ്പറന്നു. അങ്ങനെ നേട്ടങ്ങള്‍ നാം കൊയ്‌തെടുത്തെങ്കിലും തെരഷ്‌കോവയുടെ റിക്കാര്‍ഡ് എന്നും അചുംബിതമായിരിക്കും.

വാലന്റീന തെരഷ്‌കോവയെന്ന റഷ്യന്‍ കോസ്‌മോനോട്ട് മധ്യ യുഎസ്എസ്ആറിലെ യാരോസ്‌ളാവില്‍ ട്രാക്ടര്‍ ഡ്രൈവറുടേയും ഫാക്ടറി തൊഴിലാളിയുടേയും മകള്‍.

ഇരുപതു വയസായപ്പോള്‍ മുതല്‍ സ്‌കൈ ഡൈവര്‍. ആകാശത്ത് വിമാനങ്ങളില്‍ നിന്നും കോപ്ടറുകളില്‍ നിന്നും മറ്റും ചാടുക… അങ്ങനെ 90 ലേറെ ചാട്ടങ്ങളിലൂടെ പ്രശസ്തയായിക്കഴിഞ്ഞപ്പോഴാണ് ബഹിരാകാശ വാഹനം പറത്താനുള്ള ദൗത്യം അവരെതേടിയെത്തിയത്. ആദ്യ ബഹിരാകാശ സഞ്ചാരി യൂറി ഗഗാറിനെപ്പോലെയുള്ളവരായതിനാല്‍ പാവാട ധരിച്ച ഗഗാറിന്‍ എന്നാണ് തെരഷ്‌കോവയെ വിളിച്ചത്.

1963 ജൂണ്‍ 16 നാണ് അവര്‍ ചരിത്രം കുറിച്ച് ബഹിരാകാശത്തേക്ക് കുതിച്ചുയര്‍ന്നത്. കസാക്കിസ്ഥാനിലെ ബൈക്കനൂര്‍ കോസ്‌മോഡ്രോമില്‍ നിന്ന് വോസ്‌തോക്ക് ആറ് ശൂന്യാകാശ വാഹനം വിക്ഷേപിച്ചത് ലോക ചരിത്രത്തിലേക്ക്. 70 മണിക്കൂറും 50 മിനിറ്റും (ഏകദേശം മൂന്നു ദിവസം) ആണ് അവര്‍ ബഹിരാകാശത്ത് ചെലവഴിച്ചത്. അവരുടെ ശൂന്യാകാശ വാഹനം ഭൂമിയെ ചുറ്റിയത് 49 തവണയാണ്. ഒറ്റയ്‌ക്ക് ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കിയ ലോകത്തിലെ ഏക വനിതയും അവര്‍ തന്നെ.

വാലന്റീന തെരഷ്‌കോവ ഇന്ന്‌

ഒരു കഷണം ബ്രഡിന് അന്ന് കൊതിച്ചു. എണ്‍പതാം വയസില്‍ അവര്‍ പറഞ്ഞു. ഭൂമിയില്‍ നിന്ന് കൊണ്ടുപോയ ബ്രഡ് കഴിക്കാന്‍ പറ്റാത്ത വിധം മരവിച്ചിരുന്നു. അല്‍പം ഉരുളക്കിഴങ്ങോ ഉള്ളിയോ കിട്ടിയിരുന്നെങ്കില്‍ എന്ന് വല്ലാതെ ആഗ്രഹിച്ചു. വെള്ളം ഐസ് പോലെ തണുത്തത്. എങ്കിലും വെള്ളവും ജ്യൂസുകളും നല്ലതായിരുന്നു. ബഹിരാകാശത്തുവച്ച് ഒരു തവണ ഛര്‍ദ്ദിച്ചു. അവിടെയായതു കൊണ്ടല്ല, യാത്ര പുറപ്പെടും മുന്‍പ് കഴിച്ച ടിന്നിലടച്ച മീനും മറ്റുമായിരുന്നു ഛര്‍ദ്ദിക്ക് കാരണം.

ആദ്യ ബഹിരാകാശ സഞ്ചാരി യൂറി ഗഗാറിനൊപ്പം

കനമേറിയ ശൂന്യാകാശക്കുപ്പായവും ഹെല്‍മെറ്റും വലിയ ഭാരം തന്നെയായിരുന്നു. അന്നത്തെ യാത്രാ നിയന്ത്രണ സംവിധാനത്തില്‍ വലിയ കുഴപ്പമുണ്ടായിരുന്നത് കണ്ടെത്തിയതും തെരഷ്‌കോവ തന്നെ. ജൂണ്‍ 19നാണ് പേടകം ഭൂമിയില്‍ മടങ്ങിയെത്തിയത്.

തെക്കന്‍ സൈബീരിയയിലെ അള്‍ട്ടായ് മേഖലയില്‍ വോസ്‌തോക്ക് ആറ് സുരക്ഷിതമായി ഇറങ്ങി.പിന്നീട് മറ്റൊരു കോസ്‌മോനോട്ട് ആന്‍ഡ്രിയന്‍ നിക്കോളോയേവിനെയാണ് അവര്‍ വിവാഹം കഴിച്ചത്. 1964 ല്‍ മകളുണ്ടായി, എല്‍ന. ലോകത്തെ ആദ്യ ബഹിരാകാശ സഞ്ചാരികളായ ദമ്പതികളുടെ മകളെന്ന റിക്കോര്‍ഡ് എല്‍നയ്‌ക്ക് സ്വന്തം.

2013 ല്‍ റഷ്യ ഏറ്റവും വലിയ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് അലക്‌സാണ്ടര്‍ നെവ്‌സ്‌കി നല്‍കി ആദരിച്ചു. പ്രസിഡന്റ് വ്‌ളാദിമീര്‍ പുടിനാണ് ഇത് നല്‍കിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

പുതിയ വാര്‍ത്തകള്‍

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.