Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഫ്രാങ്ക്ഫര്‍ട്ടിനെ ഹാക്കിങ് കേന്ദ്രമാക്കി സിഐഎ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 11:04 am IST
in World

വാഷിങ്ടണ്‍: ലോകത്തിന്റെ മുക്കിലും മൂലയിലും ഓരോരുത്തരുടേയും വീട്ടിലെ രഹസ്യങ്ങള്‍ വരെ ചോര്‍ത്താന്‍ പാകത്തിന് വിപുലമായ ഹാക്കിങ് പ്രോഗ്രാമാണ് അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ ഒരുക്കിയതെന്ന അമ്പരപ്പിക്കുന്ന യാഥാര്‍ഥ്യത്തിലേക്കാണ് വിക്കിലീക്‌സ് വെളിപ്പെടുത്തല്‍ നയിക്കുന്നത്.

നിത്യോപയോഗ സാമഗ്രികള്‍ എന്നു തന്നെ വിശേഷിപ്പിക്കാവുന്ന സ്മാര്‍ട്ട്‌ഫോണുകളും കംപ്യൂട്ടറുകളും ടെലിവിഷനുകളുമായിരുന്നു സിഐഎയുടെ ടാര്‍ജറ്റുകള്‍. വിര്‍ജീനിയയിലെ സിഐഎ ആസ്ഥാനത്തുള്ള സെന്റര്‍ ഫോര്‍ സൈബര്‍ ഇന്റജിലന്‍സ് എന്ന പ്രത്യേക വിഭാഗത്തിന്റെം എഞ്ചിനീയറിങ് ഡെവലപ്‌മെന്റ് ഗ്രൂപ്പാണ് ഈ തന്ത്രങ്ങള്‍ക്കു രൂപം നല്‍കിയത്.

ഇതെക്കുറിച്ചുള്ള സിഐഎയുടെ രഹസ്യ രേഖകള്‍ക്ക് വിക്കിലീക്‌സ് നല്‍കിയ പേര് വോള്‍ട്ട്7 എന്ന്. ഇതില്‍ത്തന്നെ ഇയര്‍ സീറോ എന്ന പേരില്‍ ആദ്യത്തെ ചില ഭാഗങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. അതീവ രഹസ്യ രേഖകള്‍ പുറത്തു വിട്ട് മുന്‍പു ം അമേരിക്കയെ ഞെട്ടിച്ചിട്ടുണ്ട് ജുലിയന്‍ അസാഞ്ചിന്റെ വിക്കിലീക്‌സ്. സിഐഎയുടെ മുന്‍ ഉദ്യോഗസ്ഥരില്‍ നിന്നു കിട്ടിയത് എന്ന പേരിലാണ് ഈ രേഖകള്‍ പുറത്തുവിട്ടിരിക്കുന്നത്.

രേഖകള്‍ സിഐഎ നിഷേധിച്ചിട്ടില്ല എന്നത് വെളിപ്പെടുത്തലിനെ കൂടുതല്‍ ഗൗരവമുള്ളതാക്കുന്നു. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലെ പ്രധാനപ്പെട്ട ഹാക്കിങ് ബേസാക്കി സിഐഎ മാറ്റിയിരുന്നു എന്നാണ് മറ്റൊരു നിര്‍ണായക വെളിപ്പെടുത്തല്‍. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള അമേരിക്കന്‍ കോണ്‍സുലേറ്റുകളെക്കൂടി സംശയത്തിന്റെ നിഴലിലാക്കുകയാണ് ഇത്. ഫ്രാങ്ക്ഫര്‍ട്ടിലെ യുഎസ് കോണ്‍സുലേറ്റില്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ പരിരക്ഷയിലാണ് ഹാക്കര്‍മാര്‍ പ്രവര്‍ത്തിച്ചിരുന്നത്.

രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ഐഫോണുകളെ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ എത്രയും വേഗം പരിശോധിക്കുമെന്നാണ് വിക്കിലീക്‌സ് രേഖകളോടു ആപ്പിള്‍ പ്രതികരിച്ചത്. ആപ്പിള്‍ ഐഫോണില്‍ നിന്ന് രഹസ്യങ്ങള്‍ ചോര്‍ത്താനുള്ള സംവിധാനങ്ങള്‍ സിഐഎയുടെ ഹാക്കര്‍മാര്‍ തയാറാക്കിയിരുന്നു എന്നതാണ് വിക്കിലീക്‌സിന്റെ രേഖകളിലെ പ്രധാനപ്പെട്ട ഭാഗം. വിക്കിലീക്‌സ് രേഖകളില്‍ പറയുന്ന ആപ്ലിക്കേഷനുകള്‍ നേരത്തേ തന്നെ സ്മാര്‍ട്ട്‌ഫോണുകളിലുള്ളവയാണ്. അവ സിഐഎയുടെ ടാര്‍ജറ്റുകളായിട്ടുണ്ടോ എന്നു പരിശോധിക്കും, ആപ്പിളിന്റെ വക്താവ് പറഞ്ഞു. ഏതാണ്ട് ഇതേ തരത്തിലാണ് മൈക്രോസോഫ്റ്റിന്റേയും നിലപാട്.

സാംസങ് ടെലിവിഷനുകളില്‍ ഫേക്ഓഫ് എന്ന സംവിധാനം സിഐഎ ഒരുക്കിയിരുന്നു എന്ന വെളിപ്പെടുത്തലിനോട് കരുതലോടെയാണ് കമ്പനി പ്രതികരിച്ചത്. ഉപഭോക്താവിന്റെ സ്വകാര്യതയ്‌ക്കാണ് എപ്പോഴും മുന്‍ഗണന നല്‍കിയിട്ടുള്ളത്. വിക്കിലീക്‌സ് രേഖകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പരിശോധിക്കും, സാംസങ് വക്താവ് പറഞ്ഞു.

അമേരിക്കയുടെ തന്നെ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിയെപ്പോലും തുടക്കത്തില്‍ അറിയിക്കാതെയാണ് സിഐഎ വിപുലമായ ഹാക്കിങ്ങിന് കളമൊരുക്കിയത്. വിക്കിലീക്‌സിന്റെ വെളിപ്പെടുത്തലിനോട് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം കൃത്യമായി പ്രതികരിച്ചിട്ടില്ല. ട്രംപ് അധികാരത്തിലെത്തിയതു മുതല്‍ സിഐഎയുമായി നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നതയെ ഇതുമായി ബന്ധപ്പെടുത്തുകയാണ് രാഷ്‌ട്രീയ നിരീക്ഷകര്‍.

തെരഞ്ഞെടുപ്പു കാലത്ത് ബരാക് ഒബാമയ്‌ക്കു വേണ്ടി തന്റെ രഹസ്യങ്ങള്‍ സിഐഎ ചോര്‍ത്തിയിരുന്നു എന്നു ട്രംപ് പല തവണ ആരോപിച്ചു കഴിഞ്ഞു. വോള്‍ട്ട്7 വെളിപ്പെടുത്തലിനെ സിഐഎയെ നേരിടാനുള്ള ആയുധമായി ട്രംപ് ഉപയോഗിക്കുമോ എന്നാണ് കാത്തിരുന്നു കാണേണ്ടത്. നിലപാട് പിന്നീട് അറിയിക്കാം എന്നാണ് വൈറ്റ്ഹൗസിന്റെ പ്രസ് സെക്രട്ടറി സീന്‍ ല്‌പൈസര്‍ പറഞ്ഞത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമാലിയയും അലക്സിയയും
World

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

Kerala

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

Article

ഭൂമിയേയും ചൂടുപിടിപ്പിക്കുന്ന ലോക രാഷ്‌ട്ര സംഘര്‍ഷങ്ങള്‍

Kerala

ലവ് ജിഹാദിന്റെ ഇരയായ ശ്രുതി എഴുതിയ പുസ്തകം നാലാം ലക്കത്തിലേക്ക്…ശ്രുതി റഹ്മത്തായി പിന്നീട് സനാതനധര്‍മ്മത്തിലേക്ക് തിരിച്ചുവന്നു

Kerala

എസ് ഡിപിഐ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറും: ഫക്രൂദ്ദീന്‍ അലി

പുതിയ വാര്‍ത്തകള്‍

45,000 ടണ്‍ എല്‍പിജിയുമായി സര്‍വ്ശക്തി ഹോര്‍മൂസ് കടന്നു

വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ, സുരേന്ദ്രനും അശ്വിനിയ്‌ക്കും ശോഭയ്‌ക്കും സാധ്യത, ബലാബലത്തില്‍ പിസി ജോര്‍ജ്ജും റെനീഷും മുകുന്ദനും കൃഷ്ണകുമാറും

ലൈസൻസ് ഇല്ലാത്ത ഖലീഫാ കഫേ പൂട്ടിച്ച് തിരുവനന്തപുരം കോർപ്പറേഷൻ : ഇരവാദം മുഴക്കി പാഞ്ഞെത്തി ഇസ്ലാമിസ്റ്റുകൾ

ഭാരതത്തിലെ തെരഞ്ഞെടുപ്പില്‍ അമേരിക്കയില്‍ വാതുവെപ്പ് സജീവം

ട്രംപിന്റെ കടല്‍ക്കൊള്ള പരാമര്‍ശം; യുഎന്‍ ഇടപെടണമെന്ന് ഇറാന്‍

നേമവും കഴക്കൂട്ടവും തിരുവനന്തപുരം സെന്‍ട്രലും ബിജെപിയ്‌ക്ക്, ചാത്തന്നൂരിലും താമര വിരിയും

മുസ്ലീം ലീഗിനെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തണം ; അതാണ് മാറാട് മതഭീകരതയിൽ ജീവൻ നഷ്ടമായവർക്ക് ലഭിക്കുന്ന ശ്രദ്ധാഞ്ജലി

വിന്‍ഡ്ഷീല്‍ഡില്‍ത്തന്നെ ഫാസ്റ്റാഗ് ഘടിപ്പിക്കണമെന്ന് ദേശീയപാതാ അതോറിറ്റി

ഏദന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി; മോചനത്തിനായി ശ്രമം

സിആര്‍പിഎഫ് പിടികൂടിയ മുഹമ്മദ് ഉമര്‍ മാലിക്ക്‌

പുല്‍വാമയില്‍ വന്‍ ആയുധ ശേഖരവുമായി ഭീകരന്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.