തലപ്പലം: കൂത്താട്ടുകുളം എന്‍എസ്എസ് മന്ദിരത്തിന് നേരെയുണ്ടായ അക്രമണത്തില്‍ 196-ാം നമ്പര്‍ എസ് കെ വി എന്‍എസ്എസ് കരയോഗം പ്രതിഷേധിച്ചു. ഒരു രാഷ്‌ട്രീയ പാര്‍ട്ടികളോടും സംഘടനകളോടും പക്ഷപാതിത്വം കാണിക്കാതെ തീര്‍ത്തും സ്വതന്ത്രമായി സമുദായക്ഷേമം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സാമൂഹിക സാംസ്‌കാരിക സംഘടനയായ നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ മന്ദിരത്തിന് നേരെയുണ്ടായ അക്രമണം ന്യായീകരിക്കാവുന്നതല്ലെന്ന് യോഗം വിലയിരുത്തി. പ്രസിഡന്റ് എം.എന്‍. പ്രഭാകരന്‍ നായര്‍ അധ്യക്ഷത വഹിച്ചു.
















