ചേര്‍ത്തല: അയല്‍വാസിയുടെ തെങ്ങ് വീണ് രണ്ട് പേര്‍ക്ക് പരിക്ക്. ചേര്‍ത്തല തെക്ക് പഞ്ചായത്ത് ഏഴാം വാര്‍ഡ് കിഴക്കേ ആക്കി പറമ്പില്‍ പത്രോസിന്റെ മകന് ബിജോ(36), ഭാര്യ സ്മിത(33) എന്നിവരെയാണ് അര്‍ത്തുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ഇവര്‍ കിടന്നിരുന്ന മുറി പൂര്‍ണമായും തകര്‍ന്നു. ഒപ്പമുണ്ടായിരുന്ന രണ്ട് വയസുള്ള മകന് പരിക്കുകളില്ലാതെ രക്ഷപെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: