കറാച്ചി: പാക്ക് ക്രിക്കറ്റില്‍ നടക്കുന്ന ഒത്തുകളിക്കെതിരെ പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം മിയാന്‍ദാദ്. അഴിമതിക്കാരായ കളിക്കാരെ വധശിക്ഷയ്‌ക്ക് വിധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കറാച്ചിയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മിയാന്‍ദാദ്.
‘അധികാരികള്‍ ക്രിക്കറ്റിലെ അഴിമതി നിര്‍ത്തലാതാക്കാന്‍ നടപടികള്‍ എടുക്കണം, എന്തു കൊണ്ട് നിങ്ങള്‍ അത് ചെയ്യുന്നില്ല. അങ്ങനെ ഒത്തുകളിക്കുന്നവരെ വധശിക്ഷയ്‌ക്ക് വിധേയമാക്കണം’ – 124 ടെസ്റ്റുകളും 233 ഏകദിനങ്ങളും പാക്കീസ്ഥാനു വേണ്ടി കളിച്ച ഇതിഹാസ താരം പറയുന്നു. സഹപ്രവര്‍ത്തകര്‍ത്തകരും മിയാന്‍ദാദിന്റെ അഭിപ്രായത്തെ പിന്തുണച്ച് രംഗത്ത് എത്തിയിട്ടുണ്ട്. കുറ്റവാളികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ അധികൃതര്‍ നല്‍കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഒത്തുകളി നടത്തിയതിനെ തുടര്‍ന്ന് അഞ്ച് കളിക്കാരെ പാക് ക്രിക്കറ്റ് ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മിയാന്‍ദാദിന്റെ വിമര്‍ശനം.















