ലിസ്ബണ്‍: പോര്‍ച്ചുഗലിന് ചരിത്രത്തിലാദ്യമായി യൂറോ കപ്പ് കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ രാജ്യത്തെ ഏറ്റവും മികച്ച ഫുട്ഗബാള് കളിക്കാരനായി തെരഞ്ഞെടുത്തു.
ദേശീയ ടീമിലെ സഹതാരങ്ങളായ പെപ്പെയെയും ഗോളി റൂയി പട്രീഷ്യയെയും പിന്തള്ളിയാണ് ക്രിസ്റ്റിയാനോ ഈ നേട്ടം സ്വന്തമാക്കിയത്. ആദ്യമായാണ് ക്രിസ്റ്റിയാനോ ഈ ബഹുമതി നേടുന്നത്. യൂറോ കപ്പ് ടീമിനെ പരിശീലിപ്പിച്ച ഫെര്‍ണാണ്ടോ സാന്റോസിനെ മികച്ച കോച്ചായും തെരഞ്ഞെടുത്തു. മികച്ച യുവതാരം റെനാറ്റോ സാഞ്ചസാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: