ചെന്നൈ: തമിഴ്നാട്ടിലെ ആര്‍കെ നഗര്‍ നിയമസഭാ മണ്ഡലത്തില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ആരെയും പിന്തുണയ്ക്കില്ലെന്ന് രജിനീകാന്ത്. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഗംഗൈ അമരന് രജനികാന്ത് വിജയാശംസകള്‍ നേര്‍ന്നതായി സ്ഥാനാര്‍ഥിയുടെ മകനും സംവിധായകനുമായ വെങ്കട് പ്രഭു ട്വീറ്റ് ചെയ്തിരുന്നു.
എഐഎഡിഎംകെ നേതാക്കളായ ഇ മധുസൂദനനന്‍, ടിടിവി ദിനകരന്, ജയലളിതയുടെ ബന്ധു ദീപാ ജയകുമാര്‍ എന്നിവരാണ് മണ്ഡലത്തിലെ മറ്റ് സ്ഥാനാര്‍ഥികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: