ന്യൂദല്‍ഹി: വിമാനത്തിലെ സീറ്റ് തര്‍ക്കത്തിന്റെ പേരില്‍ ശിവസേന എം.പി. രവീന്ദ്ര ഗെയ്ക്ക്വാദ് എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരിപ്പിനടിച്ചു. രാവിലെ പത്തരയോടെ ദല്‍ഹി വിമാനത്താളത്തിലാണ് സംഭവം. 25 തവണയാണ് ചെരിപ്പിനടിച്ചതെന്നാണ് ആരോപണം.
പൂനെ ദല്‍ഹി വിമാനത്തില്‍ ബിസിനസ് ക്ളാസ് ടിക്കറ്റാണ് ഇയാള്‍ക്കുള്ളത്. ഈ വിമാനത്തില്‍ ആ ക്ളാസ് ഇല്ലാതിരുന്നതിനാല്‍ സാധാരണ എക്കണോമി സീറ്റാണ് നല്‍കിയത്. (പൂനെയില്‍ നിന്ന് ദല്‍ഹിക്കുള്ള രണ്ടു വിമാനങ്ങളില്‍ മാത്രമേ ബിസിനസ് ക്ളാസ് സീറ്റുള്ളൂ.) ഇതാണ് തര്‍ക്കത്തിന് കാരണമായത്.
രാവിലെ പത്തരയോടെ വിമാനം ദല്‍ഹിയില്‍ എത്തിയിട്ടും ഇയാള്‍ ഇറങ്ങാന്‍ കൂട്ടാക്കാതെ അരമണിക്കൂറിലേറെ വിമാനത്തില്‍ ഇരുന്നു. ഉദ്യോഗസ്ഥരും ജീവനക്കാരും ഇയാളോട് സംസാരിച്ചെങ്കിലും രോഷാകുലനായ ഇയാള്‍ തര്ക്കിച്ചിരിക്കുകയായിരുന്നു.
തര്‍ക്കം മൂത്തതോടെ ഞാന്‍ ബിജെപി എംപിയല്ല, ശിവസേന എംപിയാണ്, അപമാനം പൊറുക്കില്ല എന്നു പറഞ്ഞാണ് ഗെയ്ക്ക് വാദ് എയറിന്ത്യാ ജീവനക്കാരനെ ചെരുപ്പിന് പൊതിരെ തല്ലിയത്.
സംഭവത്തെപ്പറ്റി വിശദമായി അന്വേഷിക്കാന്‍ എയര്‍ ഇന്ത്യ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. വാര്‍ത്ത നിഷേധിക്കുന്നില്ലെന്നും എന്നാല്‍ ജീവനക്കാരന് തന്നോട് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്നാണ് പ്രതികരിക്കേണ്ടി വന്നതെന്നുമാണ് ഗെയ്ക്ക്വാദിന്റെ പ്രതികരണം.
മുന്‍പ് കോണ്‍ഗ്രസ് എംപി തിരുപ്പതി വിമാനത്താവളത്തില്‍ വച്ച് എയര്‍പോട്ട് മാനേജരെ പൊതിരെ തല്ലിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: