ഭോപ്പാല്‍: മധ്യപ്രദേശ് ജബല്‍പൂര്‍ ഇട്ടാര്‍സിയിലെ ഖമരിയ ഓര്‍ഡനന്‍സ് ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റു.
സ്ഫോടനത്തെ തുടര്‍ന്നുള്ള തീ വിദൂര ദിക്കുകളില്‍ നിന്നുപോലും കാണാം. ഫാക്ടറിയുടെ വിവിധഭാഗങ്ങളില്‍ ഇപ്പോഴും സ്ഫോടനങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് ജബല്‍പൂര്‍ കളക്ടര്‍ മഹേഷ് ചന്ദ്ര ചൗധരി അറിയിച്ചു. ശനിയാഴ്ച്ച രാത്രി എട്ട് മണിയോടെയാണ് സ്ഫോടനമുണ്ടായത്.
അമ്പതോളം ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. നിരവധിയാളുകള്‍ ഇതിനുള്ളില്‍ അകപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. സൈന്യം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശനിയാഴ്ച്ച വൈകീട്ട് 6.30ഓടെ എഫ്3 സെക്ഷനില്‍ ഏഴാമത്തേതിലുണ്ടായ സ്ഫോടനത്തെതുടര്ന്നാണ് തീ പടര്‍ന്നത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ ആദ്യമായിട്ടാണ് ഇവിടെ സ്ഫോടനമുണ്ടാവുന്നത്. 1942ലാണ് ഫാക്ടറി പ്രവര്‍ത്തനം ആരംഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: