Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കാത്തിരിക്കൂ, ഡോക്ടര്‍മാര്‍ അകത്തുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 12:12 am IST
inVicharam

സംസ്ഥാനത്തെ ഭരണമുന്നണിയിലെ രണ്ട് പ്രബല കക്ഷികള്‍ നാടിന്റെ ചികിത്‌സാര്‍ത്ഥം രണ്ട് ഡോക്ടര്‍മാരെ നിയമിച്ചിട്ടുണ്ട്. അഴിമതിയും കൈക്കൂലിയും തുടച്ചുനീക്കാന്‍ വിജിലന്‍സിലും, മൂന്നാര്‍-ദേവികുളം ഭാഗത്തെ കയ്യേറ്റങ്ങള്‍ മുഖംനോക്കാതെ ഒഴിപ്പിക്കാന്‍ ദേവികുളത്ത് റവന്യൂവകുപ്പിലുമാണ് ആ ഡോക്ടര്‍മാരുള്ളത്.

വിജിലന്‍സില്‍ ദീര്‍ഘകാല ചികിത്‌സ വേണ്ടിവരുമ്പോള്‍ ദേവികുളത്ത് അടിയന്തര ശസ്ത്രക്രിയകളാണ് നടക്കുന്നത്. രണ്ടുപേരെയും രക്ഷിക്കാന്‍ മന്ത്രിമാരുണ്ട്. ആ കട്ടില്‍ കണ്ട് പനിക്കേണ്ടെന്ന് പറയുമ്പോള്‍, അയാള്‍ മുഖ്യമന്ത്രിക്ക് അത്രകണ്ട് വേണ്ടപ്പെട്ടവനാണെന്നു വ്യക്തം. പക്ഷേ, ഈ ഡോക്ടര്‍മാര്‍ എത്രകാലം അവരുടെ തൊഴില്‍ നിര്‍ഭയമായി ചെയ്യും? ഇതു കേരളമാണ്. പരശുരാമന്‍ മഴുവെറിഞ്ഞുണ്ടാക്കിയ പണ്ടത്തെ കേരളമല്ല ഇത്. രാഷ്‌ട്രീയക്കാര്‍ വടിവാള്‍ വീശി നടക്കുന്ന കേരളമാണ്. അതുകൊണ്ടുതന്നെ നമുക്ക് കാത്തിരുന്ന് കാണാം.

ടി. സംഗമേശന്‍,

തൃശൂര്‍

വിലപ്പെട്ട കനി

ഒരു ലോക ജലദിനംകൂടി കടന്നുപോയി. കരയെക്കാളും കടലാണ് കൂടുതല്‍. പഴമക്കാള്‍ ശീലിച്ചിരുന്ന ‘കിണ്ടി’ ഓരോ തുള്ളി വെള്ളത്തിന്റെയും മുന്‍കരുതല്‍ നടപടിക്രമങ്ങള്‍ പാലിച്ചിരുന്നു. കാലം മാറി, കോലം മാറി. 2040 ല്‍ നാലിലൊരു കുട്ടിക്ക് വെള്ളം കിട്ടാക്കനിയാവും. തോടും പുഴയും വറ്റി വരണ്ടുണങ്ങി. കാടും മേടും ഇറങ്ങി മൃഗങ്ങള്‍ ദാഹജലത്തിനായി അലയുന്നു. ജലം അമൃതാണ്, ഓരോ തുള്ളിയും വിലപ്പെട്ട കനി.

വടക്കേതില്‍ വിനോദ്കുമാര്‍,

നറുകര, മലപ്പുറം

പൊന്നമ്പലമേട്ടിലെ ക്ഷേത്ര നിര്‍മാണം അനാവശ്യം

മകരജ്യോതി തെളിയുന്ന പൊന്നമ്പലമേട്ടില്‍ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രം പണിയാനുള്ള ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ തീരുമാനം വ്യക്തിപരവും തികച്ചും അനാവശ്യവുമാണ്. ഇതുവരെ ഭരിച്ചിരുന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരില്‍ ആര്‍ക്കും തോന്നാതിരുന്ന ഇക്കാര്യം പ്രയാറിനു തോന്നിയത് വിചിത്രമായിരിക്കുന്നു. അവരാരും തന്നെ ചിന്താശക്തിയില്ലാത്തവരും മഠയന്മാരുമായിരുന്നില്ല.

ശബരിമലയില്‍ വീഴുന്ന കോടിക്കണക്കിനു രൂപയുടെ നടവരവും അപ്പം, അരവണ, ഇതര പ്രസാദങ്ങള്‍, തേങ്ങ തുടങ്ങിയവ വിറ്റുനേടുന്ന ധനവും ഹിന്ദുമതവിശ്വാസികളുടെയും ഭക്തജനങ്ങളുടെയും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കാണ് വിനിയോഗിക്കേണ്ടത്. സ്വന്തം വരുമാനത്തില്‍ നിലനില്‍ക്കാന്‍ പ്രയാസപ്പെടുന്ന ക്ഷേത്രങ്ങളുടെ പുരോഗതിക്കും ശബരിമല നടവരവ് ഉപയുക്തമാക്കേണ്ടിടത്ത് കൂടുതല്‍ ക്ഷേത്രങ്ങള്‍ പണിത് പണം ദുര്‍വിനിയോഗം ചെയ്യുന്നത് ശരിയല്ല. അവിടെ ക്ഷേത്രം പണിതാല്‍ പൊന്നമ്പലമേടിന്റെ പ്രസക്തി തന്നെ നഷ്ടപ്പെടും.

തന്റെ അപക്വമായ തീരുമാനങ്ങള്‍ ജനഹിതമനുസരിച്ചാണോ, അതിന് നിയമപരമായി സാധുതയുണ്ടൊയെന്നുകൂടി പ്രയാര്‍ മനസ്സിലാക്കേണ്ടതുണ്ട്. നിയമപരമായ പരിരക്ഷനോക്കാതെ മുന്നാക്ക ക്ഷേമ കോര്‍പ്പറേഷന്റെ പേര് സമുന്നതി എന്നാക്കിയതും, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശബരിമല ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിന്റെ പേര് ശബരിമല ശ്രീഅയ്യപ്പസ്വാമി ക്ഷേത്രമെന്ന് മാറ്റിയതും ഗോപാലകൃഷ്ണന്റെ അപക്വമായ തീരുമാനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളാണ്.

അഡ്വ. പി.കെ.ശങ്കരന്‍കുട്ടി,

കഴക്കൂട്ടം

പാദുക ഉപയോഗം

മാര്‍ച്ച് 22 ലെ ‘ജന്മഭൂമിയില്‍ ‘ക്ഷേത്രഭാരവാഹികളുടെ ശ്രദ്ധക്ക്’ എന്ന തലക്കെട്ടോടെ പി.കെ. കൃഷ്ണനുണ്ണി, പട്ടാമ്പി എഴുതിയ കത്തുകണ്ടു. നട്ടുച്ച സമയത്ത് പൊരിയുന്ന വെയിലില്‍ ക്ഷേത്രം തന്ത്രിയുടെയും പുജാരിയുടെയും അനുഗമിക്കുന്നവരുടെയും കാലുകള്‍ ചുട്ടുപൊള്ളുകയാണെന്നും ഇതിന് എന്തെങ്കിലും പ്രതിവിധി കണ്ടുകൂടെയെന്നും ആവശ്യപ്പെടുന്നതാണ് കത്തിലെ ഉള്ളടക്കം.

നമ്മള്‍ ധരിക്കുന്ന ചെരിപ്പുകള്‍ മൃഗത്തോലു കൊണ്ടുണ്ടാക്കിയതിനാലാണ് അവ ക്ഷേത്രത്തിനകത്ത് ധരിക്കുവാന്‍ പാടിെല്ലന്ന ചിട്ടയുണ്ടാക്കിയത്. എന്നാല്‍ പണ്ടുകാലത്ത് മരംകൊണ്ടുള്ള പാദുകങ്ങള്‍ ഉപയോഗിച്ചിരുന്നു. 24/5ലെ ജന്മഭൂമിയുടെ ഒന്‍പതാം പുറത്ത് ചേര്‍ത്ത വാര്‍ത്തയിലെ കാശിമഠാധിപതിയും യുവധര്‍മ്മഗുരുവുമായ സംയമീന്ദ്രതീര്‍ത്ഥ ക്ഷേത്രത്തിനകത്ത് പാദുകങ്ങള്‍ ധരിച്ചാണ് നടക്കുന്നത്. ഇൗ പാദുകധാരണരീതി തന്ത്രി, ശാന്തി എന്നിവരും സ്വായത്തമാക്കണമെന്നാണ് എന്റെ എളിയ അഭിപ്രായം.

വാ. ലക്ഷ്മണപ്രഭു,

എറണാകുളം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍
Kerala

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം
Kerala

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

Kerala

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

Kerala

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ എംജി യൂണിവേഴ്‌സിറ്റി വിസി ഡോ. മാവൂത്, തൃശൂര്‍ ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി കെ.കെ. സാജു എന്നിവര്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവില്‍ ഇന്ന്

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

പ്രൊഫ. ഡോ. സോണിയ ജസ്‌റോട്ടിയ സംസാരിക്കുന്നു

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കാലഭേദങ്ങള്‍ക്കനുസരിച്ച് രാമായണത്തിന് മാറ്റമുണ്ട്: പ്രൊഫ. സോണിയ ജസ്‌റോട്ടിയ

ആറുമാസം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ ഡീആക്ടിവേറ്റ് ചെയ്യും

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണം അനുഭവമാക്കുന്നത് പ്രകടനകലകള്‍: ശ്രീലക്ഷ്മി ശങ്കര്‍

ജന്മഭൂമി കോണ്‍ക്ലേവില്‍ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരിണി ദേവകി ചൈതന്യ സംസാരിക്കുന്നു. ഡോ. അജിത്ത് കുമാര്‍, ഡോ. മഞ്ജുള അയ്യര്‍ സമീപം

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണത്തെ പഠിക്കുകയെന്നത് ജീവിതപുണ്യം: ബ്രഹ്‌മചാരിണി ദേവകി ചൈതന്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.